HOME
DETAILS

അറവു നിയന്ത്രണം: മേഘാലയ ബി.ജെ.പിയില്‍ വീണ്ടും രാജി

  
backup
June 06 2017 | 23:06 PM

%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%87%e0%b4%98%e0%b4%be%e0%b4%b2%e0%b4%af-%e0%b4%ac

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അറവുനിയന്ത്രണ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബീഫ് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതില്‍ കൈകടത്താന്‍ ആരേയും അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയില്‍ നിന്ന് രാജിവയ്ക്കുന്നത്.
മാട്ടിറച്ചി കഴിക്കുന്നത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാ അധ്യക്ഷന്‍ ബച്ചു മറാക് ആണ് ഏറ്റവുമൊടുവില്‍ രാജിവച്ചത്. പൗരന്റെ ഭക്ഷണസ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ആരേയും അനുവദിക്കില്ലെന്ന് അദ്ദേഹം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഗാരോ സംസ്‌കാരത്തെയും പാരമ്പര്യത്തേയും ഭക്ഷണ ശീലങ്ങളേയും ബി.ജെ.പി പരിഗണിക്കുന്നില്ല. ഗോമാംസം തങ്ങളുടെ പരമ്പരാഗത ഭക്ഷണമാണ്. പാര്‍ട്ടിയുടെ മതേതരവിരുദ്ധ ആശയം അടിച്ചേല്‍പ്പിക്കുന്നത് സ്വീകാര്യമല്ല. സംസ്ഥാനത്തെ ജനങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കാന്‍ സാധിക്കില്ലെന്നും ബി.ജെ.പിക്ക് മേഘാലയയില്‍ മാട്ടിറച്ചി വില്‍പ്പന തടയാന്‍ കഴിയില്ലെന്നും ബച്ചു പറഞ്ഞു.
ഒരുവിഭാഗം ബി.ജെ.പിനേതാക്കള്‍ ഈ മാസം പത്തിന് സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുക്കുമെന്ന് ബച്ചു അറിയിച്ചിട്ടുണ്ട്. മാട്ടിറച്ചി വിഷയത്തില്‍ ബി.ജെ.പി വിടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മുതിര്‍ന്ന നേതാവാണ് ബച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം മദ്യവും മാട്ടിറച്ചിയും വിളമ്പി ആഘോഷിക്കണമെന്ന് ബച്ചു ഫേസ്ബുക്കില്‍ അഭിപ്രായമിട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. മാട്ടിറച്ചി വിഷയത്തില്‍ കഴിഞ്ഞയാഴ്ച വെസ്റ്റ് ഗാരോ ഹില്‍സ് ബി.ജെ.പി അധ്യക്ഷന്‍ ബെര്‍ണാര്‍ഡ് മറാക് രാജിവച്ചിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ഭരണംകിട്ടിയാല്‍ കുറഞ്ഞ വിലയ്ക്ക് ഗോമാംസം ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു. ജനങ്ങള്‍ക്കുമേല്‍ ഭരണഘടനാ വിരുദ്ധമായ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും എല്ലാവര്‍ക്കും വികസനം എന്നതാണ് മോദി സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago