തമിഴ്‌നാട് മണല്‍ നല്‍കാന്‍ തയാര്‍: തടയിട്ട് ക്രഷര്‍ മാഫിയ
ഫൈസല്‍ കോങ്ങാട്
പാലക്കാട്: തമിഴ്‌നാട് സര്‍ക്കാര്‍ കരൂരില്‍ നിന്നും കേരളത്തിനാവശ്യമായ മണല്‍ തരാന്‍ തയാറായിട്ടും ഉദ്യോഗസ്ഥ ലോബിയെ സ്വാധീനിച്ച് തടയിടാന്‍ ക്രഷര്‍ മാഫിയ രംഗത്ത്. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കരൂരില്‍ നിന്നുള്ള മണല്‍ ലോഡുകള്‍ തിരിച്ചയക്കുകയും കേരളത്തിലേക്ക് കടന്നാല്‍ വാഹനം ഉള്‍പ്പെടെ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണെന്നാണ് പരാതി.
കേരളത്തിലെ 80 ശതമാനത്തിലധികം ആളുകളും കെട്ടിടനിര്‍മാണങ്ങള്‍ക്കായി എം.സാന്‍ഡ് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കരൂര്‍ മണല്‍ നിര്‍ലോഭം കേരളത്തിലെത്തിയാല്‍ അത് മാര്‍ക്കറ്റിനെ ബാധിക്കുമെന്നതിനാല്‍ ക്രഷറുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ സമ്മര്‍ദഫലമായാണ് അതിര്‍ത്തിയില്‍ കരൂര്‍ മണല്‍ തടയുന്നത്. പുഴമണല്‍ ഖനനം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് കെട്ടിടനിര്‍മാണങ്ങള്‍ക്കായി പൂര്‍ണമായി എം.സാന്‍ഡിനെ ആശ്രയിച്ചുതുടങ്ങിയത്.
എന്നാല്‍ കേരളത്തിലെ പുഴമണലിന് തുല്യമായ ഗുണനിലവാരമുള്ള കരൂര്‍ മണല്‍ യഥേഷ്ടം കേരളത്തില്‍ ലഭ്യമായാല്‍ ക്രഷറുകളുടെ നിലനില്‍പ്പിനത് ദോഷം ചെയ്യും. ഇതാണ് കരൂര്‍മണലിനെതിരേ ക്രഷര്‍ ഗ്രൂപ്പുകള്‍ തിരിയാന്‍ കാരണം. കരൂരില്‍ നിന്നും കേരളത്തിലേക്ക് മണല്‍ നിയമാനുസൃതം എത്തിയാല്‍ കേരളത്തിന് നികുതിയിനത്തില്‍ നല്ലൊരുവരുമാന മാര്‍ഗവുമാകും. പാലക്കാട്, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലേക്ക് കരൂര്‍ മണല്‍ മാന്യമായ വിലക്ക് എത്തിക്കാന്‍ കഴിയുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. അത് തടയലാണ് ചെക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ ലക്ഷ്യവും. വന്‍തോതില്‍ എം.സാന്‍ഡ് നിര്‍മാണം ആവശ്യമായതോടെ വലിയ തോതില്‍ ക്വാറികളും കേരളത്തിലുടനീളം തുടങ്ങിയിരുന്നു.
ഇതില്‍ നിയമവിരുദ്ധ ക്വാറികളും നിയമവിധേയമായി പ്രവര്‍ത്തിക്കുന്നവയും ഉള്‍പ്പെടുന്നുï്. ചെറുതും വലുതുമായ ക്വാറികളില്‍ നിന്നും കരിങ്കല്ല് നൂറുകണക്കിന് ലോഡുകളാണ് ഓരോ ക്രഷറിലും നിത്യേന എത്തുന്നത്. ഒരു നിയന്ത്രണങ്ങളുമില്ലാതെ ക്രഷറുകളിലേക്കാവശ്യമായ കരിങ്കല്‍ ഖനനം നിര്‍ബാധം നടന്നതിന്റെ ഫലമായാണ് ഉരുള്‍പൊട്ടലുകളുടെ സാധ്യതയും വ്യാപ്തിയും കൂടുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂïിക്കാട്ടുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള മണല്‍ തടഞ്ഞ് എം.സാന്‍ഡില്‍ തന്നെ ആവശ്യക്കാരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ റവന്യൂ, പൊലിസ് വിഭാഗങ്ങള്‍ ക്രഷര്‍ ലോബിക്കൊപ്പമാണെന്നാണ് ആക്ഷേപം. കേരളത്തിലേക്ക് മണല്‍ കൊïുപോകുന്നതിന് തമിഴ്‌നാട് സര്‍ക്കാരിന് എതിര്‍പ്പൊന്നുമില്ല. മറിച്ച് ക്രഷറുകളുടെ ഗ്രൂപ്പുകള്‍ക്കാണ് ഇക്കാര്യത്തില്‍ എതിര്‍പ്പ്. ഗോവിന്ദാപുരംവരെ ഇപ്പോഴും കരൂര്‍ മണല്‍ സുഗമമായി എത്തുന്നുï്. അതിന് ഇപ്പുറമാണ് മണലിന് അപ്രഖ്യാപിത നിരോധനമുള്ളത്. അതിനിടെ കേരളത്തിലെ പുഴകളിലേയും ഡാമുകളിലേയും അടിഞ്ഞുകൂടിയ മണല്‍ ശേഖരിച്ച് സര്‍ക്കാരിനുതന്നെ വില്‍പ്പന നടത്താമെന്ന നിര്‍ദേശവും ഉയരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."