HOME
DETAILS

കാര്‍ഷിക സ്വര്‍ണപ്പണയ വായ്പയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ബാങ്കേഴ്‌സ് സമിതി

  
backup
August 22 2019 | 06:08 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%af-%e0%b4%b5%e0%b4%be

 

 

തിരുവനന്തപുരം: കാര്‍ഷിക സ്വര്‍ണപ്പണയ വായ്പക്ക് ബാങ്കുകള്‍ ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി. പ്രളയബാധിത വില്ലേജുകള്‍ സംബന്ധിച്ച റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ ആ മേഖലകളില്‍ ബാങ്കുകളുടെ ആശ്വാസനടപടികളുണ്ടാകുമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ചെയര്‍മാന്‍ ആര്‍.എ ശങ്കരനാരായണന്‍, കണ്‍വീനര്‍ ജി.കെ മായ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വര്‍ണത്തിന്മേലുള്ള കാര്‍ഷിക വായ്പക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടില്ല. സ്വര്‍ണപ്പണയ വായ്പ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്ന് രേഖാമൂലമുള്ള നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. നാല് ശതമാനം പലിശ നിരക്കില്‍ വായ്പ തുടരും. വായ്പാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിന് തടസങ്ങളില്ല. ബാങ്കും ഇടപാടുകാരും തമ്മിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്.
പ്രളയബാധിത വില്ലേജുകള്‍ ഏതൊക്കെയെന്ന് അടയാളപ്പെടുത്തി റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ ആ മേഖലകളില്‍ ബാങ്കുകളുടെ ആശ്വാസനടപടികളുണ്ടാകും. റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് പ്രത്യേക ബാങ്കേഴ്‌സ് സമിതി യോഗം (എസ്.എല്‍.ബി.സി) ചേര്‍ന്ന് തീരുമാനമെടുക്കും.
കഴിഞ്ഞ തവണ 1259 വില്ലേജുകളെയാണ് പ്രളയബാധിത വില്ലേജുകളായി റവന്യൂവകുപ്പ് വിജ്ഞാപനം ചെയ്തത്. പ്രളയത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലയളവില്‍ വീണ്ടും പ്രളയമുണ്ടാകുന്നതും വായ്പ പുനക്രമീകരിക്കേണ്ട സാഹചര്യമുണ്ടാകുന്നതും പുതിയ അനുഭവമാണ്. രണ്ടാമതും പ്രളയമുണ്ടായ സാഹചര്യത്തില്‍ കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷം കൂടി മൊറട്ടോറിയം നീട്ടുന്നതിന് റിസര്‍വ് ബാങ്ക് അനുമതി വേണം.
പ്രളയമുണ്ടായതിനാല്‍ വായ്പ പുനഃക്രമീകരണത്തിനും ആനുകൂല്യത്തിനും അവസരം ഉണ്ടാകണം. ഇക്കാര്യത്തില്‍ കൂട്ടായ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനമെടുക്കാനാകൂവെന്ന് എസ്.എല്‍.ബി.സി ചെയര്‍മാന്‍ പറഞ്ഞു. കാനറ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എ. മണിമേഖലയും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago