രാജസ്ഥാന്: ട്രെയിനുകളില്‍ സൗരോര്‍ജം വെളിച്ചം പകരും
ജോധ്പൂര്‍: ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനും സൗരോര്‍ജത്തെ ഉപയോഗപ്പെടുത്താനും ലക്ഷ്യമിട്ട് ഉത്തര-പശ്ചിമ റെയില്‍വേ പദ്ധതി തുടങ്ങി. ട്രെയിനുകളിലേക്ക് ആവശ്യമുള്ള വൈദ്യുതി സോളാര്‍ പാനല്‍ വഴി ഉപയോഗപ്പെടുത്തി സര്‍വിസ് തുടങ്ങിയാല്‍ റെയില്‍വേയുടെ വരുമാനത്തില്‍ മെച്ചപ്പെട്ട ഉയര്ച്ചയുണ്ടാക്കാനാകുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. സൗരോര്‍ജം ഉപയോഗിച്ചുള്ള ട്രെയിന്‍ സര്‍വിസ് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്. ഇത് വിജയപ്രദമാകുന്ന പക്ഷം കൂടുതല്‍ യാത്രാ ട്രെയിനുകളില്‍ ഉപയോഗപ്പെടുത്താനാണ് ആലോചന. ജോധ്പൂര്‍ ഡിവിഷനില്‍ രണ്ട് ട്രെയിനുകളില്‍ സോളാര്‍ പാനല്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയതായി ഉത്തര-പശ്ചിമ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ തരുണ്‍ ജെയിന് പറഞ്ഞു. എ.സി ഒഴികെയുള്ള കമ്പാര്‍ട്ടുമെന്റുകളിലാണ് സൗരോര്‍ജം ഉപയോഗപ്പെടുത്തിയത്. കോച്ചുകളില്‍ ബള്‍ബ്, ഫാന്‍, മൊബൈല്‍ റീ ചാര്‍ജിങ് സോക്കറ്റുകള്‍ എന്നിവക്കാണ് സൗരോര്‍ജം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."