എം.എന്‍ വിജയനെ 20ന് കോഴിക്കോട്ട് അനുസ്മരിക്കും
കോഴിക്കോട്: ഇടതുസൈദ്ധാന്തികന്‍ പ്രൊഫ. എം.എന്‍ വിജയനെ അനുസ്മരിക്കാന്‍ വൈകിയാണെങ്കിലും കോഴിക്കോട് പരിപാടി സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പ്പാടിന്റെ പതിനൊന്നാം വാര്‍ഷികം ഒക്ടോബര്‍ മൂന്നിനായിരുന്നു. ഈ മാസം 20നു ശനിയാഴ്ച കോഴിക്കോട്ട് എം.എന്‍ വിജയന്‍ അനുസ്മരണ സമിതിയാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് നാലിന് കെ.പി കേശവമേനോന്‍ ഹാളിലാണു പരിപാടി.
'ഹിന്ദുത്വ ഫാസിസവും കോര്‍പറേറ്റ് കാലത്തെ മാധ്യമങ്ങളും' എന്ന വിഷയമാണ് പരിപാടിയിലെ പ്രധാന ചര്‍ച്ച. കാരവന്‍ മാസികയുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസാണ് ഈ വിഷയമവതരിപ്പിക്കുന്നത്. 'പ്രളയാനന്തരം കേരളത്തിന്റെ പുനര്‍ നിര്‍മാണം, ബദല്‍ അന്വേഷണം' വിഷയത്തില്‍ ജോസഫ് സി. മാത്യുവും വിഷയം അവതരിപ്പിക്കും.
2007 ഒക്ടോബര്‍ മൂന്നിന് തൃശൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനിടയില്‍ കുഴഞ്ഞുവീണായിരുന്നു അദ്ദേഹത്തിന്റെ മരണം. ഒരനുസ്മരണം പോലും ഇത്തവണ വാര്‍ഷിക ദിനത്തില്‍ കേരളത്തില്‍ എവിടെയും സംഘടിപ്പിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."