കേരളത്തിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഗവര്‍ണര്‍
താനൂര്‍: കേരളത്തിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഗവര്‍ണര്‍ പി. സദാശിവം. താനൂര്‍ ദേവദാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിയമസഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി നിയമനിര്‍മാണത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്തിന് മാതൃകയായ പല നിയമങ്ങളും കേരളം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ നിയമം, പഞ്ചായത്തീരാജ് തുടങ്ങിയ സുപ്രധാന നിയമങ്ങളിലൂടെ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. മുന്‍ നിയമസഭാ അംഗങ്ങളായ ടി.കെ ഹംസ, സി. ഹരിദാസ്, ഇസ്ഹാഖ് കുരിക്കള്‍, നാലകത്ത് സൂപ്പി, പാലോളി മുഹമ്മദ് കുട്ടി എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു. വി. അബ്ദുറഹിമാന് എം.എല്‍.എ, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."