കാര്‍ഷിക മേഖലയുടെ തകര്‍ച്ച; കര്‍ഷകര്‍ കലക്ടറേറ്റിലേക്ക് ദുരിതയാത്ര നടത്തി
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഹരിതസേനയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കാര്‍ഷിക ജില്ലയായ വയനാട് കാര്‍ഷിക വിളകളുടെ ശവപ്പറമ്പായി മാറുകയും നിരവധി കര്‍ഷകര്‍ ജീവിതം വഴിമുട്ടി ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സര്‍ക്കാര്‍ രക്ഷിക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും കര്‍ഷകര്‍ക്ക് മാസം 10000 രൂപ ജീവനാംശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
അതിവര്‍ഷത്തെ തുടര്‍ന്ന് റോഡും പാലവും നന്നാക്കാന്‍ ഫണ്ട് സ്വരൂപിക്കുന്ന ഭരണകൂടം കര്‍ഷകരുടെ ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനെതിരേ കര്‍ഷകരെ സംഘടിപ്പിച്ച് ശക്തമായ സമരത്തിന് തയാറെടുക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത എം. സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
പി.എന്‍ സുധാകരസ്വാമി, ജോസ് പുയ്ക്കല്‍, സി.യു ചാക്കോ, ജോസ് പാലിയാണ, എന്‍.എ വര്‍ഗീസ്, എം.കെ ഹുസൈന്‍, സി.ആര്‍ ഹരിദാസ്, എം.എ അഗസ്റ്റിന്‍, ടി.എം ജോസ്, എം മാധവന്‍, എം സന്തോഷ്, ആര്‍ സുദര്‍ശനന്‍, എം.എം വര്‍ഗ്ഗീസ്, പി.എ വര്‍ഗീസ്, പി.എ നാഗകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."