HOME
DETAILS
MAL
പുകയൂര്‍ റോഡില്‍ സുരക്ഷാ സംവിധാനമില്ല
backup
August 01 2016 | 22:08 PM
തിരൂരങ്ങാടി : സുരക്ഷാഭിത്തിയില്ല. റോഡില്‍ അപകടം പതിയിരിക്കുന്നു. പെരുവളളൂര്‍, എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന, പുകയൂര്‍ തോടിന് സമീപമാണ് സുരക്ഷാഭിത്തിയില്ലാത്തത്.
പാടങ്ങള്‍ക്കുമധ്യേ നിര്‍മ്മിച്ച ഈ റോഡില്‍ ഭിത്തിയില്ലാത്തതിനാല്‍ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ ഇരുവശങ്ങളിലും പാടങ്ങളും റോഡിനോട് ചേര്‍ന്ന് താഴ്ചയുളള തോടും, റോഡിലെ കയറ്റിറക്കവും വളവുമെല്ലാം അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. റോഡിന് ഇരുസൈഡിലും സുരക്ഷാ ഭിത്തി നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."