മുസ്‌ലിം ലീഗ് സബ് രജിസ്ട്രാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി
തിരൂരങ്ങാടി: ഭൂരജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധനവിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ബ്ലോക്ക് റോഡ് പരിസരത്ത് നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. ശേഷം നടന്ന ധര്‍ണ്ണ പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് പക്ഷ സര്‍ക്കാര്‍ ഓരോ ദിവസവും ജനദ്രോഹ നയങ്ങള്‍ കൊണ്ട് ജനങ്ങളെ ശരിയാക്കി കൊണ്ടിരിക്കയാണെന്ന് എം.എല്‍.എ പറഞ്ഞു.
ഭൂരജിസ്‌ട്രേഷന്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് സി അബൂബക്കര്‍ ഹാജി അധ്യക്ഷനായി. ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി എം.എ ഖാദര്‍, കെ.പി മുഹമ്മദ് കുട്ടി, കെ.കെ നഹ, സി.എച്ച് മഹ്ദൂദ് ഹാജി, സി ചെറിയാപ്പു ഹാജി, ഉമ്മര്‍ ഓട്ടുമ്മല്‍, ടി.വി മൊയ്തീന്‍, ഹനീഫ പുതുപറമ്പ്, കെ കുഞ്ഞന്‍ ഹാജി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സൈതലവി കടവത്ത് പ്രസംഗിച്ചു.
പ്രതിഷേധ മാര്‍ച്ചിന് ഒള്ളക്കന്‍ സാദിഖ്, വി.പി കോയ ഹാജി, അലി തെക്കെപ്പാട്ട്, എം മുഹമ്മദ് കുട്ടി മുന്‍ഷി, യു മുസ്തഫ മാസ്റ്റര്‍, പത്തൂര്‍ മൊയ്തീന്‍ഹാജി, കെ കുഞ്ഞിമരക്കാര്‍, വി.എസ് ബാവ ഹാജി, ടി മുഹമ്മദ്, സി.കെ.എ റസാഖ്, ബഷീര്‍ പൂവഞ്ചേരി, പി.സി കുട്ടി, കെ.എം മൊയ്തീന്‍, കെ.എം മൊയ്തീന്‍, യു അഹമ്മദ് കോയ, യു അബ്ദുള്ള കോയ ഹാജി, എം.പി മുഹമ്മദ് ഹസ്സന്‍, എം.പി കുഞ്ഞിമൊയ്തീന്‍, എം അബ്ദുറഹ്മാന്‍ കുട്ടി, എച്ച് ഹനീഫ, എ.കെ മുസ്തഫ, നവാസ് ചെറമംഗലം നേതൃത്വം നല്‍കി.
വേങ്ങര: ഭൂമി രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ച എല്‍.ഡി.എഫ്.സര്‍ക്കാറിന്റെ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് രജിസ്റ്റര്‍ ഓഫിസ് ധര്‍ണ്ണ നടത്തി.
സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം കുട്ടി മൗലവി അധ്യക്ഷനായി. സെക്രട്ടറി പുല്ലാണി സൈദ്, എന്‍.ടി കുഞ്ഞുട്ടി, കടമ്പോട്ട് മൂസ, ടി.പി അഷ്‌റഫ് , കെ.കെ ഹംസ, പി.കെ അസ് ലു, കെ കെ മന്‍സൂര്‍ കോയ തങ്ങള്‍, ചാക്കീരി അബ്ദുല്‍ ഹഖ്, വി.കെ കുഞ്ഞാലന്‍കുട്ടി, പി.ടി അഹമ്മദ് ഹാജി, കാരി അലവി ഹാജി, കെ.എം. കോയാമു , ടി. മൊയ്തീന്‍ കുട്ടി, അടാട്ടില്‍ കുഞ്ഞാപ്പു, സി.പി മുഹമ്മദ് ഹാജി, എം.കെ അബ്ദുല്‍ മജീദ്, പുളിക്കല്‍ അബൂബക്കര്‍, പൂങ്ങാടന്‍ ഇസ്മായില്‍, ടി.അബ്ദുല്‍ ഹഖ്, ശരീഫ് കുറ്റൂര്‍, പൂകുത്ത് മുജീബ്, കെ.പി ഹുസൈന്‍ , ഇ.വി ഷാനവാസ്, മൊയ്തു വെട്ടിച്ചിറ, പി.പി.ഹസ്സന്‍ പ്രസംഗിച്ചു.
എം.എല്‍.എ ഓഫിസ് പരിസരത്ത് നിന്ന് നൂറ് കണക്കിനു പ്രവര്‍ത്തകര്‍ പ്രകടനമായാണ് രജിസ്റ്റ്രാര്‍ ഓഫിസ് പരിസരത്ത് എത്തിയത്
തേഞ്ഞിപ്പലം: സ്വത്ത് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധനവിനെതിരെ മുസ്‌ലിംലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേലെചേളാരി തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
താഴെ ചേളാരിയില്‍ നിന്നും പ്രകടനവുമായി എത്തിയ മാര്‍ച്ച് രജിസ്ട്രാര്‍ ഓഫീസിന് 25 മീറ്റര്‍ അകലെ ദില്ലിദര്‍ബാര്‍ ഹോട്ടലിന് സമീപം പൊലീസ് തടഞ്ഞു. മാര്‍ച്ച് പി.അബ്ദുല്‍ഹമീദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.പാവങ്ങളെ ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കാനും അതുവഴി ഭരണം മുന്നോട്ടു കൊണ്ടുപോകുവാനുള്ള പാത ഒരുക്കുക എന്നതില്‍ കവിഞ്ഞ് ഒരു ശാസ്ത്രീയമായ മാനദണ്ഡവും സ്വീകരിക്കാതെയാണ് ധന മന്ത്രി തോമസ് ഐസക് ഈ ബജറ്റ് അവതരിപ്പിച്ചതെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന ഇത്തരത്തിലുള്ള നിയമനിര്‍മ്മാണ നടപടികളില്‍ നിന്നും ഗവണ്‍മെന്റ് പിന്തിരിയണം.അന്യായമായ ഈ നടപടി പിന്‍വലിക്കണം.
ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുസ്‌ലിംലീഗ് മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. മണ്ഡലം പ്രസിഡന്റ് ഡോ.വി.പി അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ഹനീഫ മൂന്നിയൂര്‍, മുസ്‌ലിംലീഗ് മണ്ഡലം സെക്രട്ടറി ബക്കര്‍ ചെര്‍ന്നൂര്‍, ടി.പി ഹസൈന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
മാര്‍ച്ചിന് ശേഷം മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം സബ് രജിസ്ട്രാറിന് നിവേദനം നല്‍കി.
കോട്ടക്കല്‍: മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ സബ്രജിസ്ട്രാര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും പ്രൊഫ.കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ നഗരസഭ, പൊന്മള, മാറാക്കര പഞ്ചായത്തുകളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പി.പി മുഹമ്മദ് അധ്യക്ഷനായി. ബഷീര്‍ രണ്ടത്താണി, ഇ.കുഞ്ഞലവി ഹാജി, വി.എ റഹ്മാന്‍, പാറോളി മൂസക്കുട്ടി ഹാജി, പാറോളി മൊയ്തീന്‍ ഹാജി, ടി.പി കോയാമു, പി. ഉസ്മാന്‍കുട്ടി, എം.കുഞ്ഞാപ്പുഹാജി, കാലൊടി അബുഹാജി, എം.ഹംസ മാസ്റ്റര്‍, എ.പി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ഒ.കെ കുഞ്ഞുട്ടി, ഒ.കെ സുബൈര്‍, സലീം മണ്ടായപ്പുറം, ജുനൈദ് പാമ്പലത്ത്, വഹാബ് പൊന്മള, അഹമ്മദ് മണ്ടായപ്പുറം, കെ.എം ഖലീല്‍, സഹീര്‍ കക്കിടി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."