ഫ്രഞ്ച് ഓപണ്‍
പാരിസ്: ഫ്രഞ്ച് ഓപണ്‍ മിക്സഡ് ഡബിള്‍സില്‍ ഇന്തോ-കനേഡിയന്‍ ജോഡി രോഹന് ബൊപ്പണ്ണ-ഗബ്രിയേല്‍ ദാബ്രോവസ്കി സഖ്യം സെമിയില്‍ കടന്നു. ഇന്ത്യയുടെ തന്നെ സാനിയ മിര്‍സ-ഇവാന് ഡോഡിജ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ സഖ്യം സെമിയിലെത്തിയത്. സ്കോര്‍ 6-3, 6-4.
ഇന്ത്യന്‍ സഖ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ മത്സരം കടുക്കുമെന്ന് നേരത്തെ തന്നെ കരുതിയിരുന്നു. നേരിട്ടുള്ള സെറ്റുകളിലാണ് വിജയിച്ചതെങ്കിലും സാനിയ സഖ്യം ഉയര്‍ത്ത കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ബൊപ്പണ്ണ ദാബ്രോവസ്കി സഖ്യം മത്സരം സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ ഇരുസഖ്യങ്ങളും മികവോടെയാണ് തുടങ്ങിയത്. എന്നാല്‍ തുടരെ പിഴവുകള്‍ വരുത്തിയ സാനിയ സഖ്യം മത്സരത്തില്‍ മുന്‍തൂക്കം നേടാന്‍ ബൊപ്പണ്ണ സഖ്യത്തെ സഹായിച്ചു. കൃത്യമായ ലീഡ് നിലനിര്‍ത്തിയ ഇന്തോ-കനേഡിയന്‍ സഖ്യം ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ സാനിയ സഖ്യത്തിന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചെങ്കിലും തുടക്കത്തില്‍ അവര്‍ പ്രതിരോധത്തില്‍ കളിക്കുന്നതാണ് കണ്ടത്. ഇതു മുതലെടുത്ത് ബൊപ്പണ്ണ സഖ്യം മുന്നേറി. അവസാന നിമിഷം മികവോടെ പൊരുതിയ സാനിയ-ഡോഡിജ് സഖ്യം ബൊപ്പണ്ണ സഖ്യത്തെ പ്രതിരോധത്തിലാക്കിയെങ്കിലും ഒരേ പിഴവുകള്‍ ആവര്‍ത്തിച്ച് മത്സരത്തില്‍ അടിയറവ് പറയുകയായിരുന്നു. 52 മിനുട്ടിലാണ് മത്സരം അവസാനിച്ചത്.
അതേസമയം തോല്‍വിയോടെ ടൂര്‍ണമെന്റില്‍ സാനിയയുടെ പോരാട്ടങ്ങള്‍ അവസാനിച്ചു. നേരത്തെ വനിതാ ഡബിള്‍സില്‍ സാനിയ-യാരോസ്ലാവ് ഷ്വെദോവ സഖ്യം തോറ്റു പുറത്തായിരുന്നു. നേരത്തെ പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണ-പാബ്ലോ ക്യൂവാസ്, ജാമി മുറെ-സോറസ് സഖ്യത്തോട് മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു.
സിംഗിള്‍സ് മത്സരങ്ങള്‍ മഴ മുടക്കി
പാരിസ്: ഫ്രഞ്ച് ഓപണില്‍ മഴയെ തുടര്‍ന്ന വനിതാസിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മുടങ്ങി.
മത്സരത്തില്‍ ലാദനോവിച്ച്-ബാഷിന്‍സ്കി മത്സരവും കരോലിന് വോസ്നിയാകി-ഒസ്താപെന്കോ മത്സരവും അവസാന ഘട്ടത്തിലേക്ക് നീങ്ങവേയാണ് മഴയെത്തിയത്.
ആദ്യ സെറ്റി വോസ്നിയാകി 6-4ന് സ്വന്തമാക്കിയെങ്കിലും രണ്ടാമത്തേത് 6-2ന് ഒസ്താപെന്കോ നേടിയെടുത്തു. അതേസമയം പുരുഷ വിഭാഗം മത്സരങ്ങള്‍ മഴയെ തുടര്‍ന്ന് ആരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."