HOME
DETAILS
MAL
കോടതി ഇടപെട്ടു; കംപ്യൂട്ടര്‍ സ്ഥാപനം ഒഴിപ്പിച്ചു
backup
August 01 2016 | 22:08 PM
വേങ്ങര : വര്‍ഷങ്ങളായി ടൗണില്‍ വാടക തര്‍ക്കത്തിലിരുന്ന കംപ്യൂട്ടര്‍ സ്ഥാപനം ഒഴിപ്പിച്ചു. പരപ്പനങ്ങാടി മുന്‍സിഫ് കോടതിയുടെ ഉത്തരവിതെുടര്ന്നാണു മേലെ അങ്ങാടിയിലെ പുളളാട്ട് മമ്മുദുവിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ നിന്ന് കട ഒഴിപ്പിച്ചത്. ഇദ്ദേഹം വാടകക്കു നല്കിയ വ്യക്തി മൂന്നു പേര്‍ക്ക് മേല്‍ വാടകക്ക് മറിച്ചു നല്‍കുകയായിരുന്നു. കോടതി ആമീന്‍ പി. രാജുവിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇന്നലെ രാവിലെ നടപടിക്കെത്തിയത്.
സംഘം ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് ഷട്ടറും ഗ്ലാസുകളും നീക്കം ചെയ്തതോടെ നാട്ടുകാരും വ്യാപാരി വ്യവസായി അംഗങ്ങളും പ്രദേശത്ത് തടിച്ചു കൂടി. കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ കടയുടമക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."