നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ
മുംബൈ: നേപ്പാളിനെതിരായ സൗഹൃദമത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യയുടെ ജയം. ജെജെ ലാല്‍പെഖുലെ, സന്ദേശ് ജിങ്കന്‍ എന്നിവര്‍ ഇന്ത്യക്കായി വിജയ ഗോള്‍ നേടി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്.
അടുത്തയാഴ്ച്ച എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി കളത്തിലിറങ്ങുന്ന ഇന്ത്യക്ക് ജയം ആത്മവിശ്വാസം നല്‍കുമെങ്കിലും പ്രതിരോധത്തിലെ പാളിച്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ കനത്ത വിലനല്‍കേണ്ടി വരും. മത്സരത്തില്‍ 4-1-3-2 എന്ന ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്. സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെയും അഭാവം ടീമില്‍ നിഴലിക്കുന്നുണ്ടായിരുന്നു. ഹോളിചരണ്‍ നര്‍സ്രിയാണ് പകരം ടീമിനെ മധ്യനിരയില്‍ നയിച്ചത്. താരത്തില്‍ ആദ്യം മികച്ച മുന്നേറ്റമുണ്ടായതും. എന്നാല്‍ ഫിനിഷിങ് പോരായ്മ തിരിച്ചടിയായി. പിന്നീട് ഇരുടീമുകളും അവസരങ്ങള്‍ പാഴാക്കുന്നതാണ് കണ്ടത്. റോബിന്‍ സിങും ജാക്കിചന്ദും മികച്ച അവസരങ്ങളാണ് പാഴാക്കിയത്.
നര്‍സ്രിക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഒരു ഡസനോളം അവസരങ്ങള്‍ പിന്നീടും ഇന്ത്യ നഷ്ടപ്പെടുന്നതാണ്. ഇതോടെ സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യക്ക് നഷ്ടപ്പെട്ടുവെന്ന തോന്നലുണ്ടാക്കി. രണ്ടാം പകുതിയില്‍ ചില മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. ബികാസ് ജെയ്‌രു ജാക്കിചന്ദിന് പകരവും റോബിന്‍ സിങിന് പകരം ഡാനിയല്‍ ലാല്‍ലിംപുവിയയും കളത്തിലെത്തി.
ഇതോടെ കളി മാറിമറിയുന്നതാണ് കണ്ടത്. ബികാഷ് ജെയ്‌രുവിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ നേപ്പാളിന്റെ പ്രതിരോധത്തെ അടിക്കടി പരീക്ഷിച്ചു. 60ാം മിനുട്ടില്‍ ഇന്ത്യ ആശിച്ച ഗോളെത്തി. നേപ്പാളി പ്രതിരോധത്തെ കബളിപ്പിച്ച് സന്ദേശ് ജിംഗന്‍ ഇന്ത്യയുടെ അക്കൗണ്ട് തുറക്കുകയായിരുന്നു. എട്ടു മിനുട്ടുകള്‍ക്ക് ശേഷം നേപ്പാള്‍ താരം ബിരാജ് മഹാര്‍ജന് ചുവപ്പു കാര്‍ഡ് കിട്ടിയത് ടീമിന് കനത്ത തിരിച്ചടിയായി. ജെയ്‌രുവിനെ വീഴ്ത്തിയതിനായിരുന്നു കാര്‍ഡ് ലഭിച്ചത്.
ഇതോടെ ഇന്ത്യ ആക്രമണം കടുപ്പിച്ചു. 78ാം മിനുട്ടില്‍ ലീഡുയര്‍ത്താന്‍ ടീമിനായി. മുഹമ്മദ് റഫീഖ് നല്‍കിയത പാസില്‍ സ്‌കോര്‍ ചെയ്യുകയായിരുന്നു ലാല്‍പെഖുലെ. അവസാന 10 മിനുട്ടില്‍ തുടരെ ആക്രമണം നടത്തിയ ഇന്ത്യക്ക് നിര്‍ഭാഗ്യം കൊണ്ടാണ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ പോയത്. അതേസമയം ഏഷ്യന്‍ ക്വാളിഫയറില്‍ കിര്‍ഗിസ് റിപബ്ലിക്കിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."