HOME
DETAILS
MAL
സീബ്രാലൈന്‍ കാണാനില്ല; പരപ്പനങ്ങാടിയില്‍ കാല്‍നടയാത്രക്കാര്‍ ഭീതിയില്‍
backup
August 01 2016 | 22:08 PM
പരപ്പനങ്ങാടി : ടൗണില്‍ സീബ്രോലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരുണ്ടെങ്കില്‍ തെരഞ്ഞു നടന്നു മടുക്കേണ്ടി വരും. ടൗണിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച സീബ്രാലൈനുകള്‍ മാഞ്ഞു പോയതാണ് കാല്‍നട യാത്രക്കാരെയും വിദ്യാര്‍ഥികളെയും ഭീതിയിലാക്കിയിരിക്കുന്നത്. മാസങ്ങളായി ഇവിടങ്ങളില്‍ സ്ഥാപിച്ച ഒട്ടേറെ സീബ്രാലൈനുകള്‍ മാഞ്ഞു പോയിട്ട് .
ഇത് കാരണം അമിത വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഭീതിയോടെയാണ് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നത്. യാത്രക്കാരെയും ഡ്രൈവര്‍മാരെയും ഒരുപോലെ പ്രയാസത്തിലാക്കുന്ന സീബ്രാലൈന്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."