HOME
DETAILS

എന്‍.ഡി ടി.വി ഉടമകള്‍ക്കെതിരേ സി.ബി.ഐ കേസ്

  
backup
August 22 2019 | 07:08 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86

 

 

 

ന്യൂഡല്‍ഹി: എന്‍.ഡി ടി.വി ഉടമകളായ പ്രണോയ് റോയ്, ഭാര്യ രാധികാ റോയ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സി.ബി.ഐ കേസ്. നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് അഴിമതി തടയല്‍ നിയമപ്രകാരമാണ് സി.ബി.ഐയുടെ നടപടി. റോയ് ദമ്പതികള്‍ക്ക് പുറമെ ചാനലിന്റെ മുന്‍ സി.ഇ.ഒ വിക്രമാദിത്യ ചന്ദ്രയ്ക്കും മറ്റു ചില ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസുണ്ട്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വിക്രമാദിത്യനെതിരേ കേസെടുത്തിരിക്കുന്നത്. 2004 മുതല്‍ 2010 വരെ നികുതി ഇളവുള്ള നെതര്‍ലന്‍ഡ്‌സ്, ബ്രിട്ടണ്‍, ദുബൈ, മലേഷ്യ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ 32 കമ്പനികള്‍ എന്‍.ഡി.ടി.വി സ്ഥാപിച്ചെന്നും വിദേശത്തു നിന്നും പണം എത്തിക്കാനായി മാത്രം രൂപീകരിച്ച കടലാസ് കമ്പനികളാണ് ഇവയെന്നും എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടുന്നു.
നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ച ചട്ടലംഘനം നടത്തിയതായി ആരോപിച്ച് പ്രണോയ് റോയിയെയും രാധിക റോയിയെയും കഴിഞ്ഞയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും വിദേശയാത്രക്കു നിരോധനമേര്‍പ്പെടുത്തുകയും ചെയ്യുകയുണ്ടായി. സ്വകാര്യ ബാങ്കിന് വന്‍ നഷ്ടം വരുത്തിയെന്ന് ആരോപിച്ച് 2017ലും പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരേ കേസെടുത്തിരുന്നു. ഇതുനിലനില്‍ക്കെയാണ് പുതിയ കേസ്.
അതേസമയം ആരോപണങ്ങളെ ചാനല്‍ നിഷേധിച്ചു. യാതൊരു തെളിവുമില്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലുള്ളതാണ് കേസെന്ന് എന്‍.ഡി.ടി.വി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും കേസുമായി പ്രണോയിയും രാധികയും സഹകരിച്ചിട്ടുണ്ട്. എല്ലാ നിയമ നടപടിക്രമങ്ങളും പാലിച്ചുള്ള നിക്ഷേപമാണ് ചാനല്‍ നടത്തിയത്. ഇന്ത്യയിലെ ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. ഒരിക്കലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തോടുള്ള പ്രതിബദ്ധതയില്‍ നിന്ന് ചാനല്‍ പിന്നോട്ടുപോവില്ലെന്നും ചാനല്‍ പ്രസ്താവനയില്‍ വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago