ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് നവീകരണം പാതിവഴിയില്‍: ബസുകള്‍ ഇന്ന് മുതല്‍ സ്റ്റാന്‍ഡിലേക്ക്
വടക്കാഞ്ചേരി: നഗരസഭയുടെ നേതൃത്വത്തില്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് നവീകരണം നിര്‍ദ്ദിഷ്ട സമയപരിധി പൂര്‍ത്തിയായിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും എവിടെയുമെത്താതെ പാതി വഴിയില്‍.
ബസ് സ്റ്റാന്‍ഡിലേയ്ക്ക് പ്രവേശിയ്ക്കുന്നതും, പുറത്തേയ്ക്ക് പോകുന്നതുമായ കവാടങ്ങളുടെ സ്ലാബുകള്‍ മാറ്റുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായെങ്കിലും ബസ് സ്റ്റാന്‍ഡ് ചെളികുളമായി കിടപ്പാണ്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ സ്ലാബുകള്‍ ഇളക്കി മാറ്റി കാന ശുചീകരിച്ചെങ്കിലും സ്ലാബുകള്‍ തിരികെ സ്ഥാപിച്ചിട്ടില്ല.
പല സ്ലാബുകളും കാണാനില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഓട്ടുപാറ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുന്നുംകുളം റോഡിലേയ്ക്ക് പ്രവേശിയ്ക്കുന്ന ബൈപാസ് റോഡ് നിര്‍മ്മാണവും പാതി വഴിയിലാണ് ഈ മേഖലയിലെ വ്യാപാരികള്‍ കൊടിയ ദുരിതത്തിലാണ് റോഡാകെ പൊളിച്ചിട്ടിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നഗരസഭ ഒന്നും ചെയ്യുന്നില്ലെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.
16 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനം നടക്കുന്നത് അതിനിടെ ഇന്ന് മുതല്‍ ബസ് സ്റ്റാന്‍ഡിലേയ്ക്ക് ബസുകള്‍ പ്രവേശിയ്ക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."