ബീഫ് ഫെസ്റ്റ് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തത് ബി.ജെ.പിയെ പ്രീണിപ്പിക്കാന്‍: കോണ്‍ഗ്രസ്
കൊടുങ്ങല്ലൂര്‍; ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ മുഴുവന്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധ സമരങ്ങള്‍ നടത്തിയതില്‍ ഒറ്റ കേസ് പോലും എടുക്കാതിരിന്നിട്ടും കൊടുങ്ങല്ലൂരില്‍ ബീഫ് കഴിച്ചു പ്രതിഷേധിച്ച കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടി ആഭ്യന്തര വകുപ്പ് അന്വേഷിക്കണമെന്ന് കൊടുങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.
ബി.ജെ.പിയേയും ,സംഘപരിവാറിനെയും പ്രീണിപ്പിക്കാന്‍ വേണ്ടി കൊടുങ്ങല്ലൂര്‍ പോലീസിലെ ചില ഉദ്യോഗസ്ഥന്മാര് നടത്തിയ ഗൂഢാലോചന പുറത്ത് കൊണ്ടു വരണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥന്മാര്ക്കെതിരെ അന്വേഷണം നടത്താന്‍ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇടപെടണമെന്ന് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി നേതൃയോഗം ആവശ്യപ്പെട്ടു.
കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും നേതാക്കളായ ഇ.എസ് സാബു,ഡില്‍ഷന്‍ കൊട്ടെക്കാട്,കെ.പി.സുനില്‍ കുമാര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."