വളവന്നൂരില്‍ കണ്ണൂര്‍ രാഷ്ട്രീയം അനുവദിക്കില്ല: യു.ഡി.എഫ്
പുത്തനത്താണി: തുവ്വക്കാട് ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ആഹ്‌ളാദ പ്രകടത്തിനു നേരെ അക്രമം അഴിച്ചുവിട്ട് നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രാഷ്ടീയ ലാഭമുണ്ടാക്കുവാനുള്ള ശ്രമം വിലപ്പോകില്ലെന്നും ഇത്തരം കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം വളവന്നൂരില്‍ അനുവദിക്കില്ലെന്നൂം വളവന്നൂര്‍ യു.ഡി.എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എട്ടു വാര്‍ഡുകളില്‍ ആറ് വാര്‍ഡുകളും എല്‍.ഡി.എഫിന്റെതാണെന്നും ആയിരത്തില്‍ കുറയാത്ത വോട്ടിന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും ആത്മ വിശ്വാസം പ്രകടിപ്പിച്ചവര്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി അഷറഫിന്റെ ജയം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് ആക്രമണങ്ങള്‍ക്ക് കാരണം.
ഇതില്‍ നിന്നും മുഖം രക്ഷിക്കുവാനും അണികളെ പിടിച്ചു നിര്‍ത്താനും വേണ്ടിയാണ് സി.പി.എം നേതൃത്വത്തിന്റെ ആജ്ഞയനുസരിച്ച് അക്രമണങ്ങള്‍ നടത്തുന്നതെന്നും നേതൃത്വം ഇടപ്പെട് ഇതു നിര്‍ത്തിയില്ലെങ്കില്‍ സി.പി.എമ്മിന് കനത്ത നഷ്ടമാണ് അനുഭവിക്കേണ്ടി വരികയെന്നും യു.ഡി.എഫ് കണ്‍വീനര്‍ പാറയില്‍ അലി, ചെയര്‍മാന്‍ പി.സി അബ്ദുല്‍ റസാഖ് മാസ്റ്റര്‍, നിയുക്ത ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി അഷറഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."