HOME
DETAILS

ജില്ലയില്‍ കഞ്ചാവ് മാഫിയ തഴച്ചുവളരുന്നു

  
backup
August 01 2016 | 22:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af


മലപ്പുറം: വിദ്യാര്‍ഥികള്‍ മുതല്‍ വൃദ്ധരെ വരെ വലവീശിപ്പിടിച്ച് ജില്ലയില്‍ കഞ്ചാവു മാഫിയ തഴച്ചുവളരുന്നു. ജില്ലയുടെ ഗ്രാമ, നഗരഭേദമെന്യേ കഞ്ചാവു മാഫിയ സജീവമാണ്. പൊലിസ് സ്റ്റേഷനുകളിലും എക്‌സൈസ് റേഞ്ച് ഓഫിസുകളിലും എത്തുന്ന കഞ്ചാവ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. നിയമത്തിന്റെ കണ്ണുവെട്ടിച്ചുള്ള വില്‍പ്പന വേറെയും. പൊലിസിന്റെ ഒദ്യോഗിക കണക്കുപ്രകാരം കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 215 കഞ്ചാവ് കേസുകളാണ്. ഇത്രയും കേസുകളില്‍ 255 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 74 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നുമായി പിടിച്ചെടുത്തത്. എക്‌സൈസ് വിഭാഗത്തിന് കീഴിലുള്ള കേസുകള്‍ വേറെയുമുണ്ട്.
    മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, കുറ്റിപ്പുറം, മലയോര മേഖലകളായ നിലമ്പൂര്‍, വണ്ടൂര്‍, കാളികാവ് എന്നിവിടങ്ങളിലാണ് കഞ്ചാവ് വില്‍പ്പനക്കാരുടെ വിളയാട്ടം കൂടുതലുള്ളത്. കവലകളും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചാണ് കച്ചവടം. തൊഴില്‍ തേടി ഇതരസംസ്ഥാനക്കാര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ താമസമാക്കിയതോടെയാണ് കഞ്ചാവ് വില്‍പ്പനയും ഉപയോഗം വര്‍ധിച്ചതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ ആവശ്യക്കാരായതോടെയാണ് ജില്ലയിലേക്ക് കഞ്ചാവ് ഒഴുകാന്‍ തുടങ്ങിയത്.
    യുവാക്കളും കൗമാരക്കാരുമാണ് മിക്കയിടത്തും കഞ്ചാവിന്റെ വില്‍പനക്കാര്‍. സ്‌കൂളുകളിലും കോളജുകളിലും ഏജന്റുമാര്‍ വിതരണക്കാരെ കണ്ടെത്തും. ഇവര്‍ക്കു കഞ്ചാവ് നല്‍കി ശീലിപ്പിക്കുകയും മറ്റുള്ളവരെ ഇതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. വളരെ മാന്യമായ വസ്ത്രധാരണത്തോടെയാകും ഏജന്റുമാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ കറങ്ങി നടക്കുക. അതുകൊണ്ട് ആര്‍ക്കും പെട്ടെന്നു സംശയം തോന്നില്ല. ഏജന്റുമാരില്‍ നിന്നു കഞ്ചാവ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ അതു സഹപാഠികള്‍ക്കു വില്‍ക്കും. കോളജിനു പുറത്തും ഇവര്‍ വില്‍പനയ്ക്കിറങ്ങാറുണ്ട്.


പഴുത് കണ്ടെത്തും നിയമത്തിലും

നിയമത്തിന്റെ പഴുതുകളെല്ലാം കൃത്യമായി പഠിച്ചവരാണ് കഞ്ചാവ് മാഫിയ സംഘത്തിലുള്ളവര്‍. ഒരു കിലോയില്‍ കൂടുതല്‍ കഞ്ചാവുണ്ടെങ്കില്‍ മാത്രമേ കോടതിയില്‍ നിന്നു ജാമ്യം ലഭിക്കാതിരിക്കൂ.
അതുകൊണ്ടുതന്നെ അരക്കിലോ കഞ്ചാവു മാത്രമായിരിക്കും ഇവരുടെ കൈവശം ഉണ്ടാകുക. 20 കിലോക്ക് മുകളില്‍ പിടികൂടിയാല്‍ വധശിക്ഷക്കുവരെ വകുപ്പുണ്ടെങ്കിലും മാനുഷികപരിഗണന നല്‍കി കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അളവ് കുറയ്ക്കുകയാണ് പതിവ്. ഇത്തരം നടപടിക്രമംമൂലം കഞ്ചാവ് കേസുകളില്‍ പ്രതികളായ പലരും രക്ഷപ്പെടുകയും അവര്‍ പഴയ ജോലി തുടരുകയും ചെയ്യും.

വേണം..നിതാന്ത ജാഗ്രത

സ്‌പെഷല്‍ ക്ലാസുകളുടെ പേരു പറഞ്ഞ് നിങ്ങളുടെ മക്കള്‍ ദിവസവും പോകാറുണ്ടോ. സ്‌കൂള്‍ സമയത്തിന് ഏറെ നേരത്തേയോ വൈകിയോ വീട്ടിലെത്താറുണ്ടോ. കൂട്ടുകാര്‍ ഫോണിലൂടെ രഹസ്യ സംഭാഷണമുണ്ടോ തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.
നിയന്ത്രിക്കാനോ ചോദ്യം ചെയ്യാനോ ആളില്ലാതെ വരുമ്പോഴാണ് ലഹരിയുടെ പിടിത്തത്തിലേക്ക് കുട്ടികള്‍ വീഴുന്നത്. കുട്ടിയുടെ പോക്കുവരവുകളുകളും കൂട്ടുകെട്ടുകളും നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്കു സ്‌കൂളില്‍ തന്നെ കൗണ്‍സലിങ്ങും വീട്ടില്‍ മാതാപിതാക്കളുടെ നിരീക്ഷണവും ഏര്‍പ്പെടുത്തിയാല്‍ നമ്മുടെ മക്കളെ രക്ഷിക്കാനാവും.

വില്‍പ്പന ഹൈടെക്
ഇടവഴികളും ബസ് സ്റ്റാന്‍ഡ് പരിസരവുമായിരുന്നു കഞ്ചാവ് വില്‍പ്പനയുടെ പ്രധാന കേന്ദ്രങ്ങള്‍. എന്നാല്‍ പരമ്പരാഗത കേന്ദ്രങ്ങള്‍ വിട്ട് ലഹരിയുടെ കൈമാറ്റവും ഹൈടെക് ആയി. സമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ ആവശ്യക്കാരെയും വില്‍പ്പനക്കാരെയും കണ്ടെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് ഇവരുടെ ആശയ വിനിമയം.
തട്ടുകടകളും തുണിക്കടകളും ജ്യൂസ് പാര്‍ലറുകളും മുതല്‍ സിനിമാ തിയറ്ററുകള്‍ വരെ കഞ്ചാവു കച്ചവടക്കാര്‍ ലഹരിയുടെ കൈമാറ്റ താവളമാക്കുന്നുണ്ടെന്നാണ് പൊലിസിന്റെയും എക്‌സൈസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. സ്‌കൂള്‍ ബാഗുകളില്‍ ഒളിപ്പിച്ചു കടത്തുന്നതു മുതല്‍ ഷൂസിനുള്ളില്‍ വരെ വച്ച് കഞ്ചാവ് കടത്തുന്ന സംഘങ്ങളും സജീവമാണ്. കഞ്ചാവ് കടത്തുന്നവര്‍ക്ക് ഒന്നിച്ചാണു പണം കിട്ടുക.
ഇവര്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്കു സുരക്ഷിതമായി കഞ്ചാവ് എത്തിച്ചാല്‍ മാത്രം മതി. ബൈക്കിലും മറ്റും ചീറിപ്പാഞ്ഞു പോകുന്നതാണ് ഇവരുടെ രീതി. വേഗം കൂടിയ ആഡംബര ബൈക്കുകളാണ് ഇവര്‍ ഉപയോഗിക്കുക. പൊലീസിനു തടഞ്ഞു നിര്‍ത്താന്‍ പോലും കഴിയാത്തവിധം ഇവര്‍ പറന്നുപോകും. കഞ്ചാവ് കടത്തിന്റെ കണ്ണിയിലുള്ളവര്‍ക്കെല്ലാം പ്രത്യേക കോഡ് സന്ദേശങ്ങളുണ്ട്. ഇതു പെട്ടെന്നു മറ്റുള്ളവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കില്ല.
സൂക്ഷിക്കണം..അന്യസംസ്ഥാനക്കാരെ

അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കഞ്ചാവ് ജില്ലയിലേക്കെത്തുന്നത്. രണ്ടുകിലോ വീതമുള്ള പാര്‍സല്‍ ജില്ലയില്‍ 5, 000 മുതല്‍ 6, 000 രൂപവരെ ഈടാക്കിയാണ് വില്‍പ്പന. ഇതര സംസ്ഥാനക്കാര്‍ നാട്ടില്‍നിന്ന് വരുമ്പോള്‍ കഞ്ചാവ് കൊണ്ടുവരുന്നതും ഇവിടെ വില്‍ക്കുന്നതും സാധാരണം.  
 രഹസ്യവിവരം ലഭിക്കുമ്പോഴാണ് പലപ്പോഴും കഞ്ചാവ് കടത്തുന്ന അന്യ സംസ്ഥാനക്കാരെ പിടികൂടൂന്നത്. പിടികൂടിയാല്‍ തന്നെ കൃത്യമായ വിവരം ലഭിക്കില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെയും തൊണ്ടിമുതലും കൈമാറുന്ന നടപടിയൊഴിച്ചാല്‍ കഞ്ചാവിന്റെ ഉറവിടംതേടി അധികൃതര്‍ പോകാറില്ലെന്നാണ് സത്യം. ജില്ലയില്‍ രജിസ്ട്രര്‍ ചെയ്ത കഞ്ചാവ് കേസുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകള്‍ കുറച്ചൊന്നുമല്ല. തിരക്കേറിയ സ്ഥലങ്ങളില്‍ കഞ്ചാവ് കൈമാറ്റം ചെയ്താല്‍ പിടിക്കപ്പെടാനുള്ള സാധ്യത കുറയുമെന്നതിനാല്‍ ഇടനിലക്കാര്‍ക്ക് കൂടുതല്‍ സൗകര്യമാണ്.
തിരക്കേറിയ സ്ഥലങ്ങളാകുമ്പോള്‍ ആരും സംശയിക്കില്ലെന്നും തിരക്കിന്റെ ഭാഗമായി നിന്നുകൊണ്ടുതന്നെ കഞ്ചാവ് സുഗമമായി കൈമാറ്റം ചെയ്യാന്‍ സാധിക്കുമെന്നതുമാണ് തന്ത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago