പരപ്പനങ്ങാടി തീരദേശ മേഖലയില്‍ അഞ്ചര കോടിയുടെ പദ്ധതികള്‍
പരപ്പനങ്ങാടി: നഗരസഭയിലെ തീരദേശ മേഖലയില്‍ അഞ്ചര കോടിയോളം രൂപ ചിലവഴിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു നഗരസഭാതിര്‍ത്തിയായ കെട്ടുങ്ങല്‍ ബീച്ച് മുതല്‍ ആലുങ്ങല്‍ ബീച്ച് വരെയുള്ള ടിപ്പു സുല്‍ത്താന്‍ റോഡ് നവീകരണവും ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് റോഡിന്റെയും നിര്‍മാണ പ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കും. ടിപ്പുസുല്‍ത്താന്‍ റോഡിനു നാല് കോടിയും ചെട്ടിപ്പടി ആലുങ്ങല്‍ റോഡിനു ഒരു കോടി രൂപയുമാണ് ചിലവ്.
കടലോര മേഖലയുടെ വികസനത്തിനായി പി.കെ അബ്ദുറബ്ബ് എം.എല്‍.എ പ്രത്യേകം താല്പര്യമെടുത്താണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. രണ്ടുറോഡുകളുടെയും പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് എം.എല്‍.എ നിര്‍വഹിക്കും. കെട്ടുങ്ങല്‍ പാലം യാഥാര്‍ഥ്യമായിട്ട് വര്‍ഷങ്ങളായി. എന്നാല്‍ താനൂര്‍ ഭാഗത്ത് സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ അവിടെ അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കാനായിട്ടില്ല. പരപ്പനങ്ങാടി ഭാഗത്ത് അപ്രോച്ച് റോഡ് ഉണ്ടെങ്കിലും ഇതിന്റെ നവീകരണ പ്രവൃത്തിയാണ് ഇതിനോടൊപ്പം നടക്കുന്നത്. ജനപ്രധിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."