അശാസ്ത്രീയ ടാറിംഗ്; യൂത്ത് കോണ്‍ഗ്രസ് ദേശീയപാത ഉപരോധിച്ചു
പുതുക്കാട്: ദേശീയപാതയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം സിജു പയ്യപ്പിള്ളി അധ്യക്ഷനായി.
യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ജിതിന് പ്രിന്‍സ്,ഡിസിസി അംഗം പി.സി. ചന്ദ്രന്,നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സിന്റോ പുതുക്കാട്, പഞ്ചായത്തംഗങ്ങളായ ജോളി ചുക്കിരി, തോബി തോട്ട്യാന്‍,സച്ചിന് ഷാജു, ടിറ്റോ പൊഴേലിപറമ്പില്‍, ജെറിന് ജോണി, കെ.ജെ. എബിന്, ഗ്രേസി റപ്പായി എന്നിവര്‍ പ്രസംഗിച്ചു. ദേശീയപാതയിലെ അശാസ്ത്രീയ ടാറിംഗ് മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങളിലും പുതുക്കാട് ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തന സജ്ജമാക്കത്തതിലും പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. ടോള്‍ പ്ലാസ അധികൃതര്‍ക്കെതിരെ കേസ്സെടുക്കണമെന്നും പുതുക്കാട് മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കണമെന്നും സര്‍വ്വീസ് റോഡുകള്‍ പൂര്‍ത്തീകരിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."