HOME
DETAILS
MAL
പി.ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി
backup
August 22 2019 | 09:08 AM
ഡല്‍ഹി : ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി. ചിദംബരത്തിന്റെ അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് സിംഗ്വിയും ജാമ്യപേക്ഷ സമര്‍പിച്ചിട്ടുണ്ട്. അതേ സമയം 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സി.ബി.ഐയും ആവിശ്യപ്പെടും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐ ക്ക് വേണ്ടി വാദിക്കുന്നത്.
ഒന്നാം യു.പി.എ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ, സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്സ് മീഡിയയ്ക്കു വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതില്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."