സ്കൂള്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കല്‍; സാവകാശം വേണമെന്ന് മാനേജ്മെന്റ് അസോസിയേഷന്
മലപ്പുറം: സ്കൂള്‍ വാഹനങ്ങളില്‍ ഗവ. നിര്‍ബന്ധമാക്കിയ ജി.പി.എസ് (ഗ്ലോബല്‍ പൊസിസണിങ് സിസ്റ്റം) ഘടിപ്പിക്കുന്നതിന് സ്കൂളുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷം വരെ സാവകാശം നല്‍കണമെന്ന് മലപ്പുറം മഅ്ദന് കാംപസില്‍ ചേര്‍ന്ന ജില്ലാ സി.ബി.എസ്.ഇ സ്കൂള്‍ മനേജ്മെന്റ് അസോസിയേഷന് യോഗം പ്രമേയം മുഖേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സ്കൂളുകളിലെ മുഴുവന്‍ വാഹനങ്ങളും ഈ സംവിധാനത്തിലേക്ക് മാറുന്നത് മൂലം വലിയ സാമ്പത്തിക ബാധ്യതയാണ് സ്കൂളുകള്‍ക്ക് ഉണ്ടാവുക. ജി.പി.എസ് ഘടിപ്പിക്കുന്നതിന് കമ്പനികള്‍ വലിയ തുകയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നതെന്നും പ്രളയാനന്തര കേരളത്തില്‍ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സിബിഎസ്ഇ സ്കൂളുകള്‍ക്ക് താങ്ങാവുന്ന വിലയില്‍ ജി.പി.എസ് സംവിധാനം ലഭ്യമാക്കാന്‍ ഗവ. മുന്‍കൈ എടുക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു . ജില്ലാ പ്രസിഡന്റ് എ മൊയ്തീന് കുട്ടി അദ്ധ്യക്ഷനായി. ട്രഷറര്‍ എം. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു .
ജനറല്‍ സെക്രട്ടറി മജീദ് ഐഡിയല്‍, ഡോ. കെഎം മുഹമ്മദ്, കല്ലിങ്ങല്‍ മുഹമ്മദലി, അബദുല്‍ അസീസ്, കെ അബ്ദുറഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."