അവധിയും വിശ്രമവുമില്ലാതെ വനപാലകര്‍
വാളയാര്‍: ജോലിഭാരം മൂലം വലയുന്ന വനപാലകര്‍ക്ക് അവധിയും വിശ്രമവും ലഭ്യമാകുന്നില്ലെന്നു പരാതി. ഇതുമൂലം ലഭിച്ച ജോലി ഉപേക്ഷിക്കേണ്ടിവരുമോ എന്ന ചിന്തയിലാണ് ഇവര്‍. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും നടപടികള്‍ ആരില്‍നിന്ന് ഉണ്ടായില്ല.
തുടക്കത്തില്‍ ഇരുപതിനായിരത്തിനു പുറത്ത് ശമ്പളമുള്ള ജോലിയാണെങ്കിലും അവധി ലഭിക്കാത്തതാണ് ഇവര്‍ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നം.
നിയമപ്രകാരം ആഴ്ചയില്‍ ഒരുദിവസം അവധിയുണ്ടെങ്കിലും ജീവനക്കാരുടെ കുറവുമൂലം ഇതെടുക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിയാണ്.
ചിലപ്പോള്‍ ആഴ്ചകളോളം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടതായും വരുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി. സംരക്ഷണ വിഭാഗത്തില്‍ വരുന്ന പ്രൊട്ടക്ടറ്റീവ് ജീവനക്കാര്‍ക്ക് രാവിലെ എട്ടു മുതല്‍ പിറ്റേന്ന് രാവിലെ എട്ടു വരെയാണ് ജോലി. ഉടന്‍തന്നെ പിറ്റേദിവസത്തെ ജോലി തുടരുകയും ചെയ്യും.
ആറു മണിക്കൂറേ ജോലി ചെയ്യേണ്ടതുള്ളൂവെങ്കിലും പെട്ടെന്നുണ്ടാകുന്ന ഏതെങ്കിലും സാഹചര്യം പരിഗണിച്ച് ബാക്കി സമയത്തും ഓഫിസില്‍ തന്നെ ഉണ്ടാകണം.
അതായത് ആറു മണിക്കൂര്‍ കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ ഏതു സ്റ്റേഷനു കീഴിലാണോ ജോലി ചെയ്യുന്നത് ആ സ്റ്റേഷനു 16 കിലോ മീറ്റര്‍ ചുറ്റളവില്‍ തന്നെ ഉണ്ടാകണം. ഡെപ്യൂട്ടി റെയ്ഞ്ചര്‍മാരുടെ സമ്മതപ്രകാരം മാത്രമേ സ്റ്റേഷന്‍ പരിധിക്കു പുറത്തു പോകാന്‍ കഴിയൂ. നിലവില്‍ വനം-വന്യജീവിവകുപ്പിലെ സംരക്ഷണവിഭാഗം ജീവനക്കാരുടെ ജോലിസമയം സംബന്ധിച്ച് സമയപരിധി നിശ്ചയിച്ച് പ്രത്യേക ഉത്തരവുകളൊന്നുമില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഷിഫ്റ്റ് സമ്പ്രദായം വേണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല.
രണ്ടുദിവസം കഴിഞ്ഞ് മൂന്നാം നാള്‍ അവധി എന്ന നിലയിലോ 12 മണിക്കൂര്‍ വീതമുള്ള ഷിഫ്‌റ്റോ മതിയെന്നും ആവശ്യം ശക്തമാണ്. ഒരു സ്റ്റേഷനില്‍ ഒരു ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസും അവര്‍ക്കു കീഴില്‍ രണ്ടോ മൂന്നോ സെക്ഷന്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസും അവര്‍ക്കു കീഴില്‍ രണ്ടോ മൂന്നോ സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരും ഗാര്‍ഡുമാരുമുണ്ട്.
മറ്റു ജില്ലകളില്‍നിന്ന് വന്നു ജോലി ചെയ്യുന്നവരാണ് ഏറെയും ഡ്യൂട്ടി ഓഫ് ഇല്ലാത്തതിനാല്‍ വീട്ടില്‍ പോകാനും കഴിയില്ല.
ജോലി കഴിഞ്ഞ് സ്റ്റേഷനില്‍ തിരിച്ചെത്തുന്നവര്‍ക്ക് താമസസ്ഥലത്തേക്ക് പോകാമെന്നാണ് വ്യവസ്ഥ. സ്റ്റേഷന്‍ സംവിധാനം കൊണ്ടുവന്നെങ്കിലും പൂര്‍ണമായും ഇതു നടപ്പായിട്ടില്ല.
അതേസമയം ജീവന്‍ പണയം വച്ചാണ് ഇവര്‍ പലപ്പോഴും ജോലി ചെയ്യുന്നത്.
മുളവടികളും മരക്കമ്പുകളുമൊക്കെയാണ് ഇവര്‍ക്ക് ഇപ്പോഴും ആയുധമായുള്ളത്. നായാട്ടിന് ഇറങ്ങുന്ന സായുധ സംഘങ്ങളും വനം മാഫിയകളും മാവോയിസ്റ്റ് തീവ്രവാദികളുമെല്ലാമുള്ള വനത്തില്‍ വന്യജീവികളെ നേരിടുന്നതിനും വനപാലകര്‍ക്ക് പലപ്പോഴും നിയോഗമുണ്ടാകാറുണ്ട്.
അത്യാന്താധുനിക ആയുധങ്ങളുമായി വനത്തിനുള്ളില്‍ കഴിയുന്ന കൊള്ളക്കാരടക്കമുള്ള വരെ നേരിടാനാണ് നിരായുധരായ വനപാലകര്‍ ഇറങ്ങി ത്തിരിക്കേണ്ടിവരുന്നത്. ജീവന്‍ പണയം വച്ചാണ് ഇവര്‍ ജോലിയില്‍ തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."