ഇന്ത്യയോട് സംസാരിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല; ചര്‍ച്ചയുടെ വാതിലടച്ച് ഇമ്രാന്‍ ഖാനും
ഇസ്‌ലാമാബാദ്: ജമ്മു കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച മാത്രമേ പരിഹാരമുള്ളൂയെന്ന നിലപാടിലായിരുന്ന പാകിസ്താനും ഒടുവില്‍ ചര്‍ച്ചയുടെ വാതിലടച്ചു. ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞുള്ള പുതിയ പ്രസ്താവനയിലാണ് ഇനി ചര്‍ച്ചയില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്.
ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഇനി ഒരു സന്ധി സംഭാഷണത്തിനില്ലെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍, ആണവായുധം കൈവശമുള്ള രാജ്യങ്ങളെന്ന നിലയില്‍ ആശങ്കയുണ്ടെന്നും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം ആവര്‍ത്തിച്ച് നിരസിക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
'അവരോട് സംസാരിക്കുന്നതില്‍ അര്‍ഥമില്ല. ഞാന്‍ ഒരുപാട് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍, ഇപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍, സമാധാനത്തിനും സംഭാഷണത്തിനുമായി ഞാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും അവര്‍ പ്രീണനത്തിനായി ഉപയോഗിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ക്ക് കൂടുതലായി ഒന്നും ചെയ്യാനാകില്ല'- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെ, ഹിന്ദുത്വ സര്‍ക്കാരെന്നു പരാമര്‍ശിച്ചാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ, ഇന്ത്യയുടെ ഹിന്ദുത്വ സര്‍ക്കാരിന്റെ നടപടിയില്‍ താന്‍ അപലപിക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."