ശബരിമലയില്‍ പ്രതിഷേധം അതിരു വിടുന്നു; നിരോധനാജ്ഞ ലംഘിക്കുമെന്ന് ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം അതിരു വിടുന്നു. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ നിലയ്ക്കലിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിത്തുടങ്ങി. നിരോധനാജ്ഞ പുറപ്പെടുവിക്കേണ്ട സാഹചര്യം നിലയ്ക്കല്‍ ഇല്ലായിരുന്നെന്നാണ് ബി.ജെ.പിയുടെ വാദം. വെള്ളിയാഴ്ച്ച വൈകുന്നേരം വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
അതിനിടെ, റോഡില്‍ ഉപരോധിച്ച അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
ശബരിമല വിഷയത്തില്‍ രണ്ട് ദിവസമായി തുടരുന്ന അനിഷ്ടസംഭവങ്ങളില്‍ പ്രതി സംസ്ഥാനസര്‍ക്കാരും പൊലിസുമാണെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."