സജിത്തിന് സഹായഹസ്തവുമായി 'കൈത്താങ്ങ്'
ചെറുവത്തൂര്‍: കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ചീമേനി കിഴക്കേക്കരണ്ടയണ്ടണ്ടണ്ടണ്ടിണ്ടണ്ടണ്ടണ്ടലെ സജിത്തിനു(39) ചീമേനി കൈത്താങ്ങിന്റെ സഹായ ഹസ്തം. 3,72,302 രൂപ കൈമാറി. കരള്‍ പകുത്തു നല്കാന് പ്രിയതമ പ്രവിത തയാറായിട്ടും ചികിത്സാചെലവ് കണ്ടെത്താനാകാതെ പകച്ചു നില്ക്കുന്ന കുടുംബത്തിന്റെ സങ്കടങ്ങള്‍ 'സുപ്രഭാതം' റിപോര്‍ട്ട് ചെയ്തിരുന്നു. മത്സ്യത്തൊഴിലാളിയായ സജിത്തിനു മൂന്നുവര്‍ഷം മുന്‍പാണ് കരള്‍ രോഗം പിടിപെട്ടത്. രോഗം മൂര്‍ച്ഛിച്ചതോടെ കരള്‍ മാറ്റിവച്ചാലെ ജീവന് നിലനിര്‍ത്താന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. 25 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ചീമേനി കൈത്താങ്ങിന്റെ സഹായം ചലചിത്രതാരം രമേഷ് പിഷാരടി കൈമാറി. ടി.പി ജനാര്ദനന് അധ്യക്ഷനായി. സുരേഷ് പള്ളിപ്പാറ, കെ.വി പ്രശാന്ത്, ടി.വി ഗോവിന്ദന്, ലക്ഷ്മണന്, പി.പി സുമേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."