HOME
DETAILS

ചന്ദ്രയാന്‍- 2 ല്‍ നിന്നെടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം പുറത്ത്; ചിത്രം പകര്‍ത്തിയത് ചന്ദ്രോപരിതലത്തില്‍ നിന്ന് 2,650 കിലോമീറ്റര്‍ അകലെ നിന്ന്

  
backup
August 22 2019 | 15:08 PM

chandrayaan-2-sends-photo-of-moon-from-2650-kms-away

 


ബംഗളൂരു: ചന്ദ്രയാന്‍- 2 ല്‍ നിന്നെടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘം (ഐ.എസ്.ആര്‍.ഒ) പുറത്ത് വിട്ടു. ചന്ദ്രോപരിതലത്തില്‍ നിന്നും 2650 കിലോമീറ്റര്‍ അകലെ നിന്നുമാണ് വിക്രം ലാന്‍ഡര്‍ ചിത്രം പകര്‍ത്തിയത്. ചിത്രം ഐ.എസ്.ആര്‍.ഒ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍- 2 കഴിഞ്ഞദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. സെപ്റ്റംബര്‍ ഏഴിനായിരിക്കും വിക്രം ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. സെപ്റ്റംബര്‍ രണ്ടിനായിരിക്കും ഓര്‍ബിറ്ററില്‍നിന്നും വിക്രം ലാന്‍ഡര്‍ വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ 2 ചരിത്രപരമായ ലാന്‍ഡിങ് നടത്തുകയെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

നാലു പഥങ്ങള്‍ കടന്നാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അന്തിമ പഥത്തിലേക്ക് പേടകം പ്രവേശിക്കുക. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വേര്‍പ്പെടുന്നതാണ് ചാന്ദ്രയാന്‍ 2 ദൗത്യത്തിലെ അടുത്ത നിര്‍ണായക ഘട്ടം. ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം.

Chandrayaan-2 sends photo of Moon from 2,650 kms away



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago