ഗുണനിലവാരമില്ലാത്ത മിഠായി വിപണിയില്‍
ബദിയഡുക്ക: പാറ്റകളും കൂറകളും നിറഞ്ഞ മധുരപലഹാരങ്ങളുടെ വില്‍പന സജീവമാകുന്നു. സ്‌കൂള്‍, അങ്കണവാടി കുട്ടികളെ ലക്ഷ്യമാക്കിയാണ് പഴകിയതും ഗുണനിലവാരമില്ലാത്തതുമായ മിഠായി തുടങ്ങിയ മധുര പലഹാരങ്ങള്‍ വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ വില്‍പനക്കുവച്ച പ്രത്യേകം തരം മിഠായി ബദിയഡുക്കയ്ക്കുസമീപം ഗോളിയടുക്കയിലെ ഒരു കടയില്‍നിന്നു നാട്ടുകാരില്‍ ഒരാള്‍ കണ്ടെത്തി.
മനോഹരമായ പാക്കറ്റില്‍ പൊതിഞ്ഞ മിഠായി വാങ്ങി നോക്കിയപ്പോഴാണ് പഴകി പൂപ്പല്‍ പിടിച്ച് പാറ്റയും കൂറയും നിറഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഉടമയോട് വിവരം ആരാഞ്ഞപ്പോള്‍ രാവിലെ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന വാഹനത്തില്‍നിന്നു വാങ്ങിയതെന്നായിരുന്നു മറുപടി. പാക്കറ്റിനു മുകളില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലില്ലാത്ത നമ്പറാണെന്ന് വിളിച്ചപ്പോള്‍ മനസിലായതെന്ന് കടയിലെത്തിയ വ്യക്തി പറഞ്ഞു. നിയമാനുസൃതമായി രേഖപ്പെടുത്തേണ്ട മറ്റു വിവരങ്ങള്‍ ഒന്നും തന്നെ പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. സ്‌കൂള്‍ പരിസരങ്ങളിലും മറ്റും പരിശോധന നടത്തേണ്ട ആരോഗ്യ വകുപ്പ് അധികൃതര്‍ ഇതൊന്നും പരിശോധിക്കാറില്ലെന്ന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."