HOME
DETAILS

സി.പി.എം മന്ത്രിമാരില്‍ ചിലര്‍ ജനങ്ങള്‍ക്ക് അപ്രാപ്യര്‍

  
backup
August 22 2019 | 17:08 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a

തിരുവനന്തപുരം: സി.പി.എം മന്ത്രിമാരില്‍ ചിലര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാണെന്നും പ്രവര്‍ത്തകര്‍ക്ക് പലപ്പോഴും മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ലെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. തെറ്റുതിരുത്തല്‍ ചര്‍ച്ച ചെയ്യുന്ന സി.പി.എം സംസ്ഥാന സമിതിയിലാണ് വിമര്‍ശനം. വീടുകളില്‍ നിന്ന് നിര്‍ബന്ധിത പിരിവ് പാടില്ലെന്നും നിര്‍ദേശമുയര്‍ന്നു.
പിരിവ് തരാത്തവരെ വെറുപ്പിക്കുന്ന സമീപനം പാര്‍ട്ടി ഘടകങ്ങളില്‍ നിന്നുണ്ടാവരുതെന്ന് ശക്തമായ നിര്‍ദേശം കീഴ്ഘടകങ്ങളിലേക്ക് നല്‍കണമെന്ന് സംസ്ഥാനസമിതിയില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന സംസ്ഥാനസമിതിയില്‍ പാര്‍ട്ടിയിലെ തെറ്റായ സമീപനങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളും തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങളുമാണ് ഉയരുന്നത്.


പിരുവുകള്‍ക്ക് വീടുകളിലെത്തുന്ന പ്രവര്‍ത്തകരും നേതാക്കളും അവിടെ ഉള്ളളവരോട് വിനയത്തോടെ പെരുമാറണം. ഏതെങ്കിലും കാരണത്താല്‍ പിരിവ് തരാതിരിക്കുകയോ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയോ ചെയ്താല്‍ അവരോട് തട്ടികയറുന്ന പ്രവണത പാര്‍ട്ടിയില്‍ കൂടിവരികയാണ്.ഇത് പാര്‍ട്ടിക്ക് പൊതുജന മധ്യത്തില്‍ ക്ഷീണമുണ്ടാക്കുന്നു. പിരിവ് തന്നില്ലെങ്കില്‍ വീട്ടുകാരെ വെറുപ്പിക്കുകയോ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ ചെയ്യരുത്. വീടുകളില്‍ കല്യാണമുള്‍പെടെയുള്ള ചടങ്ങുകള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യം പലര്‍ക്കും ആവശ്യമില്ലെങ്കില്‍ പോലും പ്രവര്‍ത്തകര്‍ സജീവമായി അവിടെ ഉണ്ടാവണം. രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്ന സമയങ്ങളില്‍ ശാന്തമായി ആശയപ്രചരണത്തിനുള്ള വേദിയാക്കി മാറ്റണം.
നേതാക്കളുടെ പെരുമാറ്റം മാറേണ്ടത് കീഴ്ഘടകങ്ങളില്‍ മാത്രമല്ല, അത് മേല്‍ത്തട്ടിലും മാറണമെന്ന് ചര്‍ച്ചകളില്‍ ഉയര്‍ന്നു.

തെരെഞ്ഞടുപ്പ് പരാജയങ്ങളുടെ എല്ലാ കുറ്റങ്ങളും പ്രാദേശികഘടകങ്ങളിലേക്ക് ചാരിയ സംസ്ഥാന നേതൃത്വത്തിന്റെ സമീപനത്തിനെതിരേ താഴെതട്ടില്‍ അതൃപ്തിയുണ്ടെന്ന് സംസ്ഥാന സമിതിയില്‍ ചര്‍ച്ചവന്നു.
മേല്‍ത്തട്ടില്‍ നിന്നാണ് തിരുത്തല്‍ വേണ്ടതെന്ന വികാരമാണ് പാരോക്ഷമായി പലരും ചര്‍ച്ചകളില്‍ പങ്കുവെച്ചത്.പാര്‍ട്ടികമ്മിറ്റികളില്‍ വിമര്‍ശിക്കുന്നവരെ ഒതുക്കുന്ന പ്രവണത പാര്‍ട്ടിക്ക് തിരച്ചടിയായെന്ന് ചില സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചു. വിമര്‍ശമുന്നയിക്കുന്നവരോട് ശത്രുതാപരമായ സമീപം മാറിയാലെ പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ നടക്കുകയുള്ളൂ.ഉള്‍പാര്‍ട്ടി ചര്‍ച്ച നടന്നാലെ തെറ്റുതിരുത്തി ജനങ്ങളിലേക്ക് പാര്‍ട്ടിപോകാന്‍ കഴിയൂവെന്നും ചര്‍ച്ചയില്‍ പെങ്കടുത്തവര്‍ പറഞ്ഞു. അതേസമയം,തെറ്റ് തിരുത്തല്‍ പാര്‍ട്ടിയുടെ മേല്‍തട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു. തോല്‍വികളും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ പ്രാദേശിക ഘടകങ്ങളേയും കീഴ് ഘടകങ്ങളേയും മാത്രം കുറ്റപ്പെടുത്തുന്ന രീതി ശരിയല്ല.


നേതൃത്വത്തില്‍ നിന്ന് മാതൃകാപരമായ ഇടപെടല്‍ ഉണ്ടാകണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. നേതാക്കളുടെ അതൃപ്തി, നടപടി മുതലായവ ഭയന്ന് വിമര്‍ശനം തുറന്നുപറയാന്‍ പാര്‍ട്ടികമ്മിറ്റികളില്‍ അംഗങ്ങള്‍ ഭയക്കുന്ന നിലയുണ്ടെന്നും അതൊഴിവാക്കി, സംഘടനയ്ക്കകത്ത് ഉള്‍പാര്‍ട്ടി ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കണമെന്നും ചര്‍ച്ചയില്‍ പെങ്കടുത്തവര്‍ തുറന്നടിച്ചു. ഇന്ന് അവസാനിക്കുന്ന സംസ്ഥാന കമ്മിറ്റി തെറ്റ് തിരുത്തല്‍ രേഖ അംഗീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago