കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം; ചര്‍ച്ച 25ന്
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ഭരണസമിതിയോഗം 25ന് ചര്‍ച്ച ചെയ്യും. പ്രസിഡന്റ് കോണ്‍ഗ്രസ് വിമത വിഭാഗത്തിലെ ലിസി തോമസിനെതിരേ സി.പി.എമ്മിലെ ആറ് അംഗങ്ങള്‍ ഒപ്പിട്ടാണ് അവിശ്വാസത്തിനുള്ള നോട്ടിസ് നല്‍കിയത്. അന്നു രാവിലെ 11ന് പഞ്ചായത്ത് ഹാളിലാണ് അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്നത്. 16 അംഗ ഭരണസമിതിയാണ് കുറ്റിക്കോല്‍ പഞ്ചായത്തിലുള്ളത്. സി.പി.എം ആറ്, സി.പി.ഐ ഒന്ന്, കോണ്‍ഗ്രസ് വിമതര്‍ അഞ്ച്, ആര്.എസ്.പി ഒന്ന്, ബി.ജെ.പി മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില.
കോണ്‍ഗ്രസ് വിമതരായ അഞ്ച് അംഗങ്ങളും ബി.ജെ പിയിലെ മൂന്നംഗങ്ങളും ആര്.എസ്.പിയിലെ ഒരംഗവുമടങ്ങുന്ന ഒന്‍പതംഗങ്ങളാണ് ഭരണപക്ഷത്തുള്ളത്.
ഒന്പതംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസം പാസാവാന്‍ വേണ്ടത്.ഈ മാസം ഒന്‍പതിന് വൈസ് പ്രസിഡന്റിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസം കോണ്‍ഗ്രസ് വിമതരായ രണ്ടംഗങ്ങളുടെ പിന്തുണയോടെ പാസായിരുന്നു.എന്നാല്‍ കോണ്‍ഗ്രസ് വിമതയായ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ. അതിനു പുറമെ വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസത്തില്‍ സി.പി.എമ്മിനെ പിന്തുണച്ച രണ്ടുകോണ്‍ഗ്രസ് വിമത അംഗങ്ങള്‍ മാതൃസംഘടനയിലേക്കുതിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ്.
ഈ സാഹചര്യത്തില്‍ സി.പ.എം പഞ്ചായത്ത് പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസം പാസാകാനിടയില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."