കെവിന് കേസ് നാള് വഴി
2018 മെയ് 24: കെവിനൊപ്പം ജീവിക്കാന്‍ നീനു വീടുവിട്ടിറങ്ങി
2018 മെയ് 25: നീനുവിന്റെ അച്ഛന് ചാക്കോ ജോണ്‍ ഈ ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് കെവിനോട് ആവശ്യപ്പെട്ട് കെവിന്റെ പിതാവിന്റെ ചവിട്ടുവരിയിലെ വര്‍ക്ക് ഷോപ്പിലെത്തി
മെയ് 26: കെവിനും നീനുവും വിവാഹം കഴിക്കാനുളള അപേക്ഷ തയാറാക്കി. മകളെ തട്ടികൊണ്ടുപോയതായി ചാക്കോ ഗാന്ധിനഗര്‍ പൊലിസില്‍ പരാതി നല്കി
മെയ് 27 : കോട്ടയം മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്നും കെവിനെയും അനീഷിനെയും നിനൂവിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് തട്ടികൊണ്ടുപോയി
മെയ ് 28 : തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര തോട്ടില്‍ കെവിന്റെ മൃതദേഹം കണ്ടെത്തി. അന്നു തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി
മെയ് 29 : കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരില്‍ പൊലിസ് പിടിയിലായി. തൊട്ടടുത്ത ദിവസങ്ങളില്‍ മറ്റു 12 പ്രതികളും പിടിയിലായി
2018 ഓഗസ്റ്റ് 21 : പ്രത്യേക അന്വേഷണ സംഘത്തലവന് ഡിവൈ.എസ്.പി ഗിരീഷ് പി സാരഥി കോടതിയില്‍ കുറ്റപത്രം നല്കി
ഒക്ടോബര്‍ 6: കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി
നവംബര്‍7: ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍ വിചാരണ നടത്താന്‍ തീരുമാനം
2019 ജനുവരി പ്രാഥമിക വാദം തുടങ്ങി
മാര്‍ച്ച് 13 : നരഹത്യ, തട്ടികൊണ്ടുപോകല്‍, ഗൂഢാലോചന അടക്കം 10 വകുപ്പുകള്‍ ചുമത്തിയ കുറ്റപത്രം കോടതി അംഗീകരിച്ചു
ഏപ്രില്‍ 24: വിചാരണ തുടങ്ങി
ജൂലൈ 30: അവസാനിച്ചു
ഓഗസ്റ്റ് 14: ദുരഭിമാനക്കൊലയാണോ എന്ന വ്യക്തത വരുത്താന്‍ കോടതി വീണ്ടു വാദം കേട്ടു. വിധി 22 ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."