പെരിങ്ങത്തൂരിലെ ഗതാഗതക്കുരുക്ക്; പരിഹാരവുമായി ട്രാഫിക് റെഗുലേറ്ററി സമിതി
പെരിങ്ങത്തൂര്‍: സംസ്ഥാന പാതയായ നാദാപുരം തലശേരി റോഡിലെ പെരിങ്ങത്തൂര്‍ ടൗണില്‍ ഗതാഗത കുരുക്കിന് പരിഹാരമാവുന്നു.
പാനൂര്‍ നഗരസഭയിലെ പെരിങ്ങത്തൂരില്‍ ഗതാഗത പരിഷ്കരണം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് പെരിങ്ങത്തൂര്‍ മുസ്ലിം എല്‍.പി സ്കൂളില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി സമിതി യോഗം തീരുമാനിച്ചു. നാദാപുരം, കടവത്തൂര്‍ ഭാഗത്തേക്കുള്ള ബസ്സ് സ്റ്റോപ്പ് ക്രമീകരിക്കും.
തലശേരി ഭാഗത്തേക്കുള്ളത് തുടരും. ഓട്ടോ സ്റ്റാന്റ് ക്യൂ സംവിധാനം ഏര്‍പ്പെടുത്തും. ട്രാഫിക് റെഗുലേറ്ററി സമിതി യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ അധ്യക്ഷ കെ.വി റംല അധ്യക്ഷയായി. ചൊക്ലി സബ് ഇന്‍സ്പെക്ടര്‍ പി.സി സജ്ഞയ് കുമാര്‍ പരിഷ്കരണ പദ്ധതി ആവിഷ്കരണം അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ഇ.എ നാസര്‍, ഉമൈസ തിരുവമ്പാടി, ടി.പി പ്രേമനാഥന്‍, യു.കെ അബ്ദുള്ള, എന്‍. പത്മനാഭന്, എം.പി.കെ അയ്യൂബ്, ഇ.കെ അശോക് കുമാര്‍, പി. ഖാലിദ്, വി.എം രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."