HOME
DETAILS

ട്രിപ്പ് മുടക്കം: ബസുകള്‍ക്കെതിരേ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

  
backup
October 18 2018 | 09:10 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d

ഇരിട്ടി: പാതിവഴിയില്‍ ട്രിപ്പ് മുടക്കി യാത്രക്കാരെ പെരുവഴിയിലാക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് പരിശോധനയും നടപടിയും കര്‍ശനമാക്കി. മലയോര മേഖലയുടെ ഉള്‍പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളില്‍ നിന്നു സര്‍വിസ് തുടങ്ങുന്ന ബസുകളാണു ചില ട്രിപ്പുകള്‍ കട്ട് ചെയ്ത് മുങ്ങുന്നതു പതിവാക്കിയത്. ആറളം, കീഴ്പള്ളി, ഉളിക്കല്‍, മാട്ടറ, കാലാങ്കി, കൂട്ടുപുഴ, വാണിയപ്പാറ ഭാഗങ്ങളിലേക്കുള്ള ചില ബസുകളാണ് എല്ലാ ട്രിപ്പും ഓടാതെ യാത്രക്കാരെ ദുരിതത്തിലാക്കി സര്‍വിസ് പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്.
ഇരിട്ടി ജോയിന്റ് ആര്‍.ടി.ഒ എ.കെ രാധാകൃഷ്ണന്റ നേതൃത്വത്തിലാണു മോട്ടോര്‍ വാഹനവകുപ്പ് ഇത്തരം ട്രിപ്പുമുടക്കികളായ ബസുകള്‍ക്കെതിരെ നടപടി തുടങ്ങിയത്. ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ട്രിപ്പുനടത്താതെ കീഴൂര്‍, പയഞ്ചേരിമുക്ക് തുടങ്ങിയ പ്രദേശത്ത് പാതയോരത്ത് പാര്‍ക്ക് ചെയ്ത ബസുകള്‍ കണ്ടെത്തുകയും ഇത്തരം ബസുകള്‍ക്കു താക്കീത് എന്ന നിലയില്‍ പെര്‍മിറ്റുള്ള അതാത് പ്രദേശത്ത് സര്‍വിസ് നടത്തിക്കുകയും ചെയ്തു.
ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനടപടി സ്വീകരിക്കാനാണു മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. സ്വകാര്യ ബസുകളുടെ തുടര്‍ച്ചയായ ട്രിപ്പുമുടക്കം കാരണം ഏറെ സാമ്പത്തിക നഷ്ടവും സമയനഷ്ടവുമാണു വിദ്യാര്‍ഥികളും സ്ത്രീകളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നത്.
ഉച്ചസമയങ്ങളിലാണു യാത്രക്കാര്‍ ട്രിപ്പുമുടക്കം കാരണം ഏറെ ദുരിതം അനുഭവിക്കുന്നത്. കുടിയേറ്റ മേഖലകളിലെ ഉള്‍പ്രദേശങ്ങളില്‍ സര്‍വിസ് നടത്തേണ്ട ബസുകള്‍ ആ സമയത്ത് ട്രിപ്പ് നടത്താതെ ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയശേഷം വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപണിയെന്ന വ്യാജേന ഇരിട്ടി ടൗണിനു പുറത്ത് റോഡരികില്‍ പാര്‍ക്കുചെയ്യുകയാണു പതിവ്. ഇത്തരം ബസുകളെയാണു കഴിഞ്ഞ ദിവസം ആര്‍.ടി.ഒയുടെ പരിശോധനയില്‍ കണ്ടെത്തിയത്.
ബസുകളുടെ നിയന്ത്രണമില്ലാത്ത ട്രിപ്പുമുടക്കം കാരണം പല പ്രദേശങ്ങളിലും വന്‍ തുക യാത്രാനിരക്ക് ഈടാക്കി അനധികൃത സമാന്തര സര്‍വിസുകളും കൂടി വരികയാണ്.
സമാന്തര സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെയും രാത്രികാലങ്ങളിലും ഉള്‍പ്പെടെ ട്രിപ്പുവിളിച്ചാല്‍ പോകാന്‍ വിസമ്മതിക്കുന്ന ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ യുള്ള വാഹനങ്ങള്‍ക്കെതിരെയും പരിശോധനയും കര്‍ശന നടപടിയും വരുംദിവസങ്ങളില്‍ ഉണ്ടാവുമെന്നു ജോയിന്റ് ആര്‍.ടി.ഒ എ.കെ മനോഹരന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  9 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  9 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  9 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  9 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  9 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  9 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  9 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  9 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  9 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  10 days ago