HOME
DETAILS

നവയുഗം രക്ഷകരായി; ദുരിതപ്രവാസത്തില്‍ നിന്നും രക്ഷപ്പെട്ട് നസീറാ ബീവി നാട്ടിലേയ്ക്ക്

  
backup
June 07 2017 | 01:06 AM

%e0%b4%a8%e0%b4%b5%e0%b4%af%e0%b5%81%e0%b4%97%e0%b4%82-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%aa



ദമ്മാം: പ്രവാസനാട്ടിലെ ദുരിതങ്ങള്‍ക്കിടയില്‍ നിയമക്കുരുക്കില്‍ കുടുങ്ങിയ മലയാളി വീട്ടുജോലിക്കാരി നവയുഗം സാംസ്‌കാരിക വേദിയുടെ ശക്തമായ ഇടപെടലില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി നസീറ ബീവി ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പാണ് റാസ് തനൂറയിലെ ഒരു വീട്ടില്‍ ജോലിക്കാരിയായി സൗദി അറേബ്യയിലെത്തിയത്. മോശം സാമ്പത്തികസ്ഥിതിയില്‍ ആയിരുന്ന സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷയോടെയാണ് അവര്‍ പ്രവാസലോകത്തെത്തിയത്.
രാപകല്‍ വിശ്രമമില്ലാത്ത അതികഠിനമായ ജോലിയും, മതിയായ ആഹാരം പോലും കിട്ടാത്ത അവസ്ഥയും കാരണം അവര്‍ ഏറെ ബുദ്ധിമുട്ടിലായി. ഒരു ദിവസം സഹികെട്ട് പ്രതിഷേധിച്ചപ്പോള്‍, സ്‌പോണ്‍സര്‍ നസീറയെ പിടിച്ചു തള്ളുകയും, ചുവരില്‍ തലയടിച്ചു വീണ അവര്‍ ബോധരഹിതയാവുകയും ചെയ്തതിനെ തുടര്‍ന്ന് ആ വീട്ടുകാര്‍ അവരെ റാസ് തനൂറയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കകത്ത് രക്തം കട്ടപിടിച്ചു എന്ന് കണ്ടതിനെത്തുടര്‍ന്ന്, അവരെ സെന്‍ട്രല്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു.
ആശുപതിയില്‍ കണ്ട ഒരു മലയാളി നഴ്‌സിന്റെ സഹായത്തോടെ നസീറ നാട്ടിലേയ്ക്ക് വിളിച്ചു വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞു. വിവരമറിഞ്ഞ നവയുഗം സാംസ്‌കാരികവേദി കൊദരിയ യൂണിറ്റ് പ്രവര്‍ത്തകര്‍ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍  ഷാജി മതിലകത്തിന്റെ നേതൃത്വത്തില്‍ മഞ്ജു മണിക്കുട്ടന്‍, ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, അഷറഫ് തലശ്ശേരി, റിജേഷ് കണ്ണൂര്‍ എന്നിവര്‍ നസീറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു കാര്യങ്ങള്‍ മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് സൗദി പൊലിസിന്റെ സഹായത്തോടെ നസീറയെ ആശുപത്രിയില്‍ നിന്നും വനിതാ അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ശേഷം അഭയകേന്ദ്രം അധികാരികള്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് നസീറയ്ക്ക് നാട്ടിലേക്കുള്ള വഴി തെളിയിക്കുകയുമായിരുന്നു. വയുഗം കൊദരിയ സനയ്യ യൂണിറ്റ് പ്രവര്‍ത്തകനായ മുരുകന്‍ നസീറയ്ക്കുള്ള വിമാനടിക്കറ്റ് എടുത്ത് നല്‍കി.നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നസീറ ബീവി നാട്ടിലേയ്ക്ക് മടങ്ങി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago