ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കു മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പുലിമുട്ടും
വിഴിഞ്ഞം: ശക്തമായ കാറ്റിലുംകോളിലും കലുഷിതമായ കടലില്‍ ആഞ്ഞടിക്കുന്ന തിരമാലകള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ സുരക്ഷക്കായി നിര്‍മിച്ച കരിങ്കല്‍ഭത്തിയും തകര്‍ത്തു. കല്ലുകള്‍ കവര്‍ന്നെടുത്ത തിരകള്‍ പുലിമുട്ട് നിര്‍മാണത്തെയും അവതാളത്തിലാക്കി. ബര്‍ത്ത് നിര്‍മാണത്തിനായി കടല്‍ കുഴിച്ച് തയാറാക്കിയ മണല്‍ക്കൂനയെയും ആര്‍ത്തലച്ചെത്തിയ തിരമാലകള്‍ കുറെയെറെ വലിച്ചുകൊണ്ടു പോയി.
തിരയടിയില്‍ നിന്ന് തുറമുഖത്തെ ചെറുക്കാന്‍ ഏതാണ്ട് ഒരു കിലോമീറ്ററോളം വരുന്ന കടല്‍ ഭിത്തിയാണ് നിര്‍മാതാക്കളായ അദാനി ഗ്രൂപ്പ് നിര്‍മിച്ചത്. ഇതിന്റെ പകുതിയോളവും തിരയുടെ ശക്തിയില്‍ തകര്‍ന്നതായാണ് അധികൃതര്‍ പറയുന്നത്. കൂറ്റന്‍ പാറക്കല്ലുകളെ പോലും ആഞ്ഞടിച്ച തിരമാലകള്‍ വെറുതെ വിട്ടില്ല. ചെറിയ കല്ലുകള്‍ ഇളകിമാറിയ ഭാഗങ്ങളില്‍ വലിയ കല്ലുകള്‍ ടിപ്പര്‍ ലോറികളില്‍ എത്തിച്ച് അധികൃതര്‍ ഇന്നലെയും പുലിമുട്ട് ബലപ്പെടുത്തല്‍ തുടര്‍ന്നു. കഴിഞ്ഞവര്‍ഷം തിരയടിയില്‍ മണല്‍ നഷ്ടപ്പെട്ടത് പാഠമാക്കിയ അധികൃതര്‍ കുടുതല്‍ മണല്‍ചാക്കുകള്‍ ഇക്കുറി അടുക്കിയെങ്കിലും ഫലമുണ്ടായില്ല. ഇനി കൂടുതല്‍ സുരക്ഷയെരുക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനം തുടരുമെന്നും അധികൃതര്‍ പറയുന്നു. വിഴിഞ്ഞം മത്സ്യബണ്ഡന തുറമുഖവും ഇന്നലെ എറെക്കുറെ വിജനമായിരുന്നു. രാവിലെ മീന്‍ പിടിക്കാന്‍ പുറപ്പെട്ടവള്ളങ്ങള്‍ക്കും കലിപൂണ്ട കടലില്‍പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മത്സ്യബന്ദനത്തിനായി ഉള്‍ക്കടലിലേക്ക് പോകാന്‍ പറ്റാതെ മീനില്ലാതെ ശുഷ്‌കമായ വള്ളങ്ങളുമായി മത്സ്യത്തൊഴിലാളിക ള്‍ തീരത്തണഞ്ഞു. മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരെ ഇന്നലെയും അധികൃതര്‍ വിലക്കി. വിഴിഞ്ഞത്തെവിവിധ തീരസേനാ അധികൃതരും ജാഗ്രത പാലിക്കുന്നുണ്ട്. മത്സ്യ ബന്ധന തുറമുഖത്തെ പുലിമുട്ടുകളും ഭേദിച്ച തിരകള്‍ പുതിയ വാര്‍ഫിലേക്ക് അടിച്ച് കയറി. വാര്‍ഫില്‍ കടല്‍വെള്ളം നിറഞ്ഞതോടെ യാത്രക്കാരുടെ സഞ്ചാരത്തേയും ബാധിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ കോവളം തീരത്തും കടല്‍കയറിയിരിക്കുകയാണ്. നാടന്‍ സഞ്ചാരികളുടെ സാന്നിധ്യമുണ്ടെങ്കിലും സഞ്ചാരികള്‍ കടല്‍ വെള്ളത്തില്‍ ഇറങ്ങുന്നതിനെ ലൈഫ് ഗാര്‍ഡുമാര്‍ വിലക്കി എല്ലായിടത്തും അപായ സിഗ്‌നലുകള്‍സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."