വനിതാകായിക താരത്തെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
കോഴിക്കോട്: വനിതാ കായിക താരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം. ശിശുക്ഷേമ, ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരവേ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ പി. മുതുവല്ലൂര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. പീഡനശ്രമത്തിനെതിരേ ഡി.ജി.പി.ക്ക് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.
സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുകയും പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് താന്‍ സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാരിറ്റി എന്ന പേരില്‍ പണവും വസ്ത്രവും മറ്റും കൈപ്പറ്റി സേവനം നടത്താതെ തട്ടിപ്പുനടത്തുകയായിരുന്നു. ഇതിനെതിരേ പ്രതികരിച്ചപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി. സംഘടനയിലെ സെക്രട്ടറിയായിരുന്ന ഹിരണ്‍ പി.കക്കാശ്ശേരി ചികിത്സയിലിരിക്കെ താന്‍ കടമായി നല്‍കിയ 5,000 രൂപ തിരികെ നല്‍കാതെ കബളിപ്പിച്ചു. പണാപഹരണത്തിനും വഞ്ചനാക്കുറ്റത്തിനും ഇയാള്‍ക്കെതിരേയും പൊലിസില്‍ പരാതി നല്‍കിയതായും യുവതി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."