കീഴാറ്റൂര്‍ വയലില്‍ കൃഷിയിറക്കുന്നതിനെതിരേ സി.പി.എം പ്രചരണം നടത്തുന്നുവെന്ന്
തളിപ്പറമ്പ്: കീഴാറ്റൂരില്‍ ത്രീഡി നോട്ടിഫിക്കേഷന്‍ വന്ന കീഴാറ്റൂര്‍ വയലില്‍ കൃഷിയിറക്കുന്നതിനെതിരെ സി.പി.എം നേതൃത്വത്തില്‍ പ്രചരണം നടത്തുന്നുവെന്ന ആരോപണവുമായി വയല്‍ക്കിളികള്‍ രംഗത്ത്.
കര്‍ഷകസംഘവും സി.പി.എം ലോക്കല്‍ കമ്മിറ്റിയുമാണ് കൃഷിനടത്തുന്നതിനെതിരേ വീടുകള്‍ കയറി പ്രചരണം നടത്തുന്നതെന്നാണ് ആരോപണം.
എന്തു തടസങ്ങളുണ്ടായാലും ഇന്ന് മുഴുവന്‍ പാടത്തും കൃഷിയിറക്കുമെന്നും വയല്‍ക്കിളികള്‍ വ്യക്തമാക്കി. ഇതോടെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തി ദേശീയ ശ്രദ്ധ നേടിയ കീഴാറ്റൂര്‍ വീണ്ടും സമരമുഖത്തേക്ക് നീങ്ങുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. നിലവില്‍ കൂവോട് ത്രീഡി നോട്ടിഫിക്കേഷന്‍ വന്ന വയലുകളില്‍ കര്‍ഷകസംഘം കൃഷിയിറക്കുന്നുണ്ട്. എന്നാല്‍ കീഴാറ്റൂരിലെ കര്‍ഷകരുടെ വീടുകള്‍ കയറിയിറങ്ങി കൃഷി നടത്തരുതെന്ന് ആവശ്യപ്പെടുകയാണ് സി.പി.എം നേതൃത്വത്തിലുള്ള കര്‍ഷക സംഘവും സി.പി.എം ലോക്കല്‍ കമ്മിറ്റിയും.
ഇത് കീഴാറ്റൂരിലെ വയലുകളില്‍ കൃഷി നടക്കുന്നില്ലയെന്നു വരുത്തി തീര്‍ക്കാനുളള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്നാണ് വയല്‍ക്കിളികളുടെ ആരോപണം.
കൂവോട് ഭാഗത്ത് ത്രീഡി നോട്ടിഫിക്കേഷന്‍ വന്ന സ്ഥലങ്ങളിലെ തെങ്ങുകള്‍ ചെത്തുന്നതിനും വയലുകളില്‍ കൃഷിയിറക്കുന്നതിനും വിലക്കില്ലെങ്കില്‍ കീഴാറ്റൂരും കൃഷിയാരംഭിക്കുമെന്നും ഇതിനു വേണ്ടി ജയിലില്‍ പോകാനും തയാറാണെന്നും അത് തടയാന്‍ സി.പി.എം അല്ലാ മറ്റ് ആരുവന്നാലും കൃഷിയിറക്കുക തന്നെ ചെയ്യുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."