ഭക്തിനിര്‍ഭരമായി കൊങ്കിണി സാഘോഷ ദിവ്യബലി
മാഹി: വിശുദ്ധ അമ്മ ത്രേസ്യായുടെ അനുഗ്രഹസാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന മാഹി സെന്റ് തെരേസദേവാലയത്തില്‍ ഇന്നലെ കനത്ത തിരക്കനുഭവപ്പെട്ടു. മാല ചാര്‍ത്താനും മെഴുകുതിരി കത്തിക്കാനും ഭക്തരുടെ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്. ഫാ. ഫ്രാ ന്‍സിസ് റോഡ്രിഗസിന്റെ കാര്‍മ്മികത്വത്തില്‍ നൂറു കണക്കിന്ഭക്തരും പുരോഹിതരും പങ്കെടുത്ത കൊങ്കിണി സാഘോഷ ദിവ്യബലി ഭക്തിനിര്‍ഭരമായി. വചന പ്രഘോഷണം ഫാ.അര്‍ജ്ജുന്‍ ജോണ്‍ നിര്‍വ്വഹിച്ചു. പതിമൂന്നാം ദിനമായ ഇന്ന് രാവിലെ ദിവ്യബലി, വൈകീട്ട് ആറു മണിക്ക് ജപമാല, കോഴിക്കോട് കണ്ണൂര്‍ രൂപതയിലെ നവവൈദികരുടെ കാര്‍മികത്വത്തില്‍ സാഘോഷ ദിവ്യബലി എന്നിവ നടക്കും. ഫാ.ആന്റണി ഒളാട്ട്പുറം വചനഘോഷണം നടത്തും. പൊതുവണക്കത്തിനായി പ്രതിഷ്ടിച്ച തിരുസ്വരൂപം 22 ന് ഉച്ചകഴിഞ്ഞ് ഇടവക വികാരി അള്‍ത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാളിന് കൊടിയിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."