ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ മയക്കി കൊള്ളയടിച്ചു
ആഭരണവും പണവും ഫോണും കവര്‍ന്നു
തൃശൂര്‍: മയക്കുമരുന്ന് ചേര്‍ത്ത ചായ നല്കി ട്രെയിന്‍ യാത്രക്കാരന്റെ ആഭരണവും പണവും ഫോണും കവര്‍ന്നു. ആലപ്പുഴ പുന്നപ്ര വടക്കു പഞ്ചായത്തില്‍ ജിതിന് നിവാസില്‍ ജിതിന് ലാലാ (24)ണ് കവര്‍ച്ചയ്ക്കിരയായത്. ജിതിന്റെ ഒരു പവന്റെ സ്വര്‍ണ മാല, 18,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍, ബാഗിലുണ്ടായിരുന്ന പണം, 3600 രൂപ വിലയുള്ള ഷൂ എന്നിവയാണ് നഷ്ടമായത്.
പരശുറാം എക്സ്പ്രസില്‍ മംഗലാപുരത്തുനിന്ന് ആലപ്പുഴയിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. ട്രെയിന്‍ കയറുന്നതിന് മുന്‍പ് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍വച്ച് പരിചയപ്പെട്ട രണ്ട് യുവാക്കളോടൊപ്പം ജിതിന് ചായ കുടിച്ചിരുന്നു. സഹയാത്രികരായി ഉണ്ടായിരുന്ന ഇവര്‍ കോഴിക്കോട്, ഹരിപ്പാട് സ്വദേശികളെന്നാണ് പറഞ്ഞത്. പിന്നീട് ട്രെയിനില്‍ കയറിയ ജിതിന് ഷൊര്‍ണൂര്‍ എത്തുന്നത് വരെ മയക്കത്തിലായിരുന്നു. ഷൊര്‍ണൂരെത്തിയപ്പോള്‍ റെയില്‍വേ പൊലിസാണ് ജിതിനെ അവശനിലയില്‍ കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പണവും ആഭരണവും മൊബൈല്‍ ഫോണും മറ്റും നഷ്ടപ്പെട്ട വിവരം അറിയുന്നത്. കൈവശമുണ്ടായിരുന്ന ബാഗ് തുറന്ന നിലയിലായിരുന്നു.
ജിതിനെ ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."