HOME
DETAILS
MAL
വിവാദ പ്രസംഗം: ആര്. ബാലകൃഷ്ണപിള്ളയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്
backup
August 02 2016 | 05:08 AM
തിരുവനന്തപുരം: പത്തനാപുരത്ത് വച്ച് വിദ്വേഷപ്രസംഗം നടത്തിയതിന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനായ ബാലകൃഷ്ണപിള്ളയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്. കൊല്ലം റൂറല്‍ എസ്.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നടപടി. പുനലൂര്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. പത്തനാപുരത്തെ എന്‍.എസ്.എസ് കരയോഗത്തില്‍ വച്ചാണ് പിള്ള വിവാദപ്രസംഗം നടത്തിയത്.
പിള്ളയ്ക്കെതിരേ പത്തനാപുരത്ത് പ്രതിഷേധപ്രകടനം നടന്നു. പിള്ള പ്രസ്താവന പിന്വലച്ച് മാപ്പ് പറണമെ്ന് കെ.പി.സി.സി ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ വാക്കുകളെ വളച്ചൊടിച്ചെന്നാണ് ബാലകൃഷ്ണപിള്ള നല്കുന്ന വിശദീകരണം. താന്‍ ഒരു സമുദായത്തെയും അധിക്ഷേപിച്ചിട്ടില്ലെന്നും പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതാകുമെന്നാണ് ബലകൃഷ്ണപിള്ള പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."