HOME
DETAILS
MAL
മാങ്ങാട്ടുകരയിലെ വട്ടനിലത്തില് മണിരത്ന നെല്‍വിത്തിറക്കി കര്‍ഷകക്കൂട്ടായ്മ
backup
October 18 2018 | 09:10 AM
അന്തിക്കാട്: മാങ്ങാട്ടുകരയിലെ വട്ടനിലത്തില് മണിരത്ന നെല്‍വിത്തിറക്കി കര്‍ഷക കൂട്ടായ്മ. വെല്ലൂര്‍ വൈക്കത്ത് മനയുടെ രണ്ടേക്കര്‍ വട്ടനിലത്തിലാണ് പുതിയ വിത്തായ മണിരത്നയിറക്കി കര്‍ഷക കൂട്ടായ്മ നൂറുമേനി വിളയിക്കാനൊരുങ്ങുന്നത്.
ജില്ലയില്‍ അപൂര്‍വം സ്ഥലങ്ങളിലാണ് മണിരത്ന വിത്തിറക്കിയിട്ടുള്ളത്. മൂപ്പ് കുറവായതിനാല്‍ വിത കഴിഞ്ഞ് 90 ദിവസമായാല്‍ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്നതാണ് മണിരത്ന നെല്‍വിത്തിന്റെ പ്രത്യേകത. നെല്‍വിത്തുകളായ ജ്യോതി, ഉമ എന്നിവയാണ് സാധാരണ കൃഷിയിറക്കാറുള്ളത്.
ജ്യോതിയ്ക്ക് 120 ദിവസും ഉമയക്ക് 140 ദിവസവും വിത കഴിഞ്ഞ് വിളവെടുപ്പിന് വേണ്ടി വരുമെന്നതിനാലാണ് കര്‍ഷകര്‍ മണിരത്ന പരീക്ഷിക്കാനൊരുങ്ങുന്നത്. മണലൂര്‍ പഞ്ചായത്തില്‍ ആകെ അഞ്ചേക്കര്‍ വട്ടനിലത്തിലാണ് മണി രത്ന നെല്‍വിത്ത് ഉപയോഗിച്ച് കൃഷിയിറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."