HOME
DETAILS

തൃത്താല മേഖലയില്‍ ലഹരി വില്‍പന സജീവം

  
backup
October 18 2018 | 10:10 AM

%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5

കൂറ്റനാട്: തൃത്താല മേഖലയില്‍ ലഹരി വില്‍പന സജീവം. തൃത്താല മേഖലയില്‍ കഞ്ചാവിന്റെ വിതരണവും വില്‍പനയും അനധികൃത മദ്യവില്‍പനയും നിരോധിക്കപ്പെട്ട പാന്‍മസാലകളുടെ വിപണനവും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കഞ്ചാവിന്റെ വിപണനവും വില്‍പനയും വ്യാപകമായതേടെ യുവാക്കളും വിദ്യാര്‍ഥികളും ഈ ലഹരിയുടെ പിറകെയാണ്. വിദ്യാഥികളെ ആകര്‍ഷിക്കാന്‍ തുടക്കത്തില്‍ സൗജന്യമായും പിന്നീട് അന്‍പത് രൂപയുടെയും നൂറ് രൂപയുടെയും പൊതികളായും വിതരണം നടത്തുകയാണ് ഏജന്റുമാര്‍ ചെയ്യുന്നത്.
യുവാക്കളെ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലേക്ക് ആകര്‍ഷിക്കുന്ന പതിവും കഞ്ചാവ് മാഫിയക്കുണ്ട്. തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ കണ്ടെത്തി നിശ്ചിത സ്ഥലങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്ന പണിയാണ് ഇവരെ ഏല്‍പിക്കുന്നത്. തൃത്താല ആലൂര്‍, പടിഞ്ഞാറങ്ങാടി, കോട്ടപ്പാടം, കൂറ്റനാട് മേഖലകളില്‍ കഞ്ചാവ് വില്‍പന സജീവമാണെന്നറിയുന്നു.
അനധികൃത മദ്യവില്‍പനയും തൃത്താലയില്‍ തകര്‍ക്കുകയാണ്. ഉള്‍പ്രദേശങ്ങളിലെ പെട്ടി കടകളിലും പലചരക്ക് കടകളിലും വരെ ബിവറേജില്‍നിന്ന് ലഭിക്കുന്ന മദ്യം ചില്ലറയായി വില്‍ക്കപ്പെടുകയാണ്. പട്ടാമ്പി ഞാങ്ങാട്ടിരിയിലെ ബിവറേജ് ഷോപ്പില്‍നിന്നും എടപ്പാള്‍ കുറ്റിപ്പാലയിലെ ബിവറേജ് ഷോപ്പില്‍നിന്നും ഇടനിലക്കാരെ ക്യൂവില്‍ നിര്‍ത്തി വാങ്ങിയെടുക്കുന്ന മദ്യം മൊത്തമായും ചില്ലറയായും ഇരട്ടി വിലക്കാണ് മദ്യമാഫിയ സംഘം വില്‍പന നടത്തികൊണ്ടിരിക്കുന്നത്. ഓട്ടോ റിക്ഷകളിലും ബൈക്കുകളിലുമൊക്കെയാണ് അനധികൃത മദ്യം വിതരണം ചെയ്യുന്നത്. പാന്‍മസാലകളുടെ വില്‍പനയും തകൃതിയാണ്.
ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുമ്പോഴും പൊലിസിന് ഇതിനെതിരേ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. പൊലിസും എക്‌സൈസ് വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും റെയ്ഡുകള്‍ ശക്തമാക്കി അനധികൃത മദ്യവില്‍പനയും കഞ്ചാവ് വില്‍പനയും തടയണമെന്നും വിദ്യാലയങ്ങളിലും ഗ്രാമങ്ങളിലും ലഹരിക്കെതിരേ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago