ആനന്ദിബെന്‍ ബി.ജെ.പിയുടെ ബലിയാടാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ആനന്ദിബെന്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതിന് തൊട്ടുപിന്നാലെ മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഗുജറാത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം രണ്ട് വര്‍ഷത്തെ ആനന്ദിബെന്നിന്റെ ഭരണമല്ല പകരം 13 വര്‍ഷത്തെ മോദി ഭരണമാണെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. ആനന്ദിബെന്നിനെ ബി.ജെ.പി നേതൃത്വം ബലിയാടാക്കുകയാണെന്നും എന്നാല്‍ അതിനൊന്നും ബി.ജെ.പിയെ രക്ഷിക്കാനാകില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
13 years of Modi rule, not 2 years of Anandiben are responsible for Gujarat burning. Sacrificing the scapegoat won't save the BJP
— Office of RG (@OfficeOfRG) August 2, 2016
ഇന്നലെയാണ് ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ തനിക്ക് 75 വയസ് പൂര്‍ത്തിയാവുകയാണെന്നും യുവ നേതാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് താന്‍ രാജി വെക്കുന്നതെന്നും അവര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.
അതേസമയം ഗുജറാത്തിലെ ആംആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഭയന്നാണ് ആനന്ദിബെന്‍ രാജി വെച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു.
2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനെ തുടര്‍ന്നാണ് ആനന്ദിബെന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."