കരുണയുടെ വാതില്‍ തുറന്നിടുക
അനസ് ബിന്‍ മാലിക് എന്ന സ്വഹാബി നബി (സ) പറഞ്ഞ ഒരു കാര്യം ഇങ്ങിനെ പരിചയപ്പെടുത്തുന്നു, അന്ത്യദിനം വിചാരണ കഴിഞ്ഞ് ഒരു പറ്റം ആളുകള്‍ സ്വര്‍ഗത്തിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു അന്നേരം നരഗവാസിയാകാന്‍ വിധികപ്പെട്ട ആളുകളെ ഒന്ന് കാണാന്‍ വിജയിച്ച ആളുകളിലൊരാള്‍ പ്രത്യക്ഷപ്പെടും. ആ സമയം ഒരാളുടെ വിളിയാളം ഇങ്ങിനെയാണ്. ഓ മനുഷ്യാ നിങ്ങള്‍ എന്നെ അറിയുമോ. ഇല്ല എന്ന് ഉടന്‍ മറുപടി. എങ്കിലും നിങ്ങള്‍ ആരാണ്. നിങ്ങള്‍ ഒരു നാള്‍ എന്റെ വീട്ടില്‍ ദാഹിച്ച് വെള്ളത്തിനായി വന്നു. അന്ന് നിങ്ങള്‍ക്ക് കുടിക്കുവാനുള്ള വെള്ളം ഞാനാണ് തന്നത്. അതെ നിങ്ങളെ എനിക്ക് അറിയാം. ഇന്ന് നിങ്ങള്‍ക്ക് എന്താണ് ആവശ്യം. ഞാന്‍ വലിയ പ്രയാസത്തിലാണ്. ഹതഭാഗ്യവാനായി വിധിക്കപ്പെട്ടിരിക്കുന്നു. നിങ്ങളടെ ഒരു സഹായം എനിക്കുവേണം. അന്നേരം സ്വര്‍ഗവാസി തന്റെ കരുണ്യവാനായ റബ്ബിന് മുമ്പില്‍ ശുപാര്‍ശ പറയും. ശുപാര്‍ശ കേട്ട കരുണാമയനായ നാഥന്‍ അവനെയും വിജയത്തിന്റെ വഴിയില്‍ തിരിക്കും. അപരന്റെ കൂടെ അവനും സ്വര്‍ഗത്തിലേക്ക്. ഇവിടെ നാം ഉള്‍ക്കൊളളാന്‍ ഒരുപാട് പാഠങ്ങള്‍ ഉണ്ട്. റമദാന്‍ കരുണയുടെതാണ്. കൂടുതല്‍ കരുണ കാട്ടാനുള്ളതാണ് ഈ സമയം.
അവശത അനുഭവിക്കുന്നവര്‍ നമ്മുടെ ചുറ്റും നാം കാണതെയും കണ്ടിട്ടും നിറഞ്ഞ് നില്‍ക്കുന്നു. അവിടെ കരുണയുടെ ഒരു ചെറിയ ഹസ്തം നീട്ടാന്‍ നമുക്കായാല്‍ ഒരു പക്ഷെ അത് മതി നമ്മുടെ വിജയത്തിന്. ഭൂമിയില്‍ അവശത അനുഭവിക്കുന്ന ഒരാളുടെ വിഷമം ആരെങ്കിലും അകറ്റിയാല്‍ അവന്റെ നൂറില്‍ അധികം വിഷമങ്ങള്‍ അകറ്റാന്‍ കരുണ്യവാനായ റബ്ബ് മതിയായവനാണ്. നാം ഒരു അടിമയുടെ പ്രയാസങ്ങള്‍ അകറ്റുമ്പേള്‍ നമ്മുടെ പ്രയാസങ്ങള്‍ നാഥന്‍ അകറ്റുമെന്ന നബിവചനം ഇവിടെ പ്രസക്തമാണ്. ഇത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ നമുക്ക് കിട്ടിയ സമ്പത്തുമായി അഹങ്കാരത്തിന്റെ ജീവിതം നയിച്ചാല്‍ നാളെ നമുക്ക് രക്ഷപ്പെടാന്‍ കഴിയും എന്ന ധാരണവേണ്ട. അത്തരം ചിന്ത നാശത്തിലേക്ക് നമ്മെ എത്തിക്കുകയേയുള്ളു. കാരണം നിന്റെ അരോഗ്യം, സമ്പത്ത്, ഒഴിവ്‌സമയം ഇതല്ലാം വിചാരണക്ക് വെക്കാനുള്ളതാണ്. അന്ന് ഇതല്ലാം നിനക്ക് എതിരായി സാക്ഷി പറയും. സൂറത്ത് തകാസുറിലെ തീര്‍ച്ചയായും ഈ അനുഗ്രഹങ്ങള്‍ വിചാരണ ചെയ്യപ്പെടുമെന്ന ആയത്ത് ഇറങ്ങിയ സമയം പൊട്ടിക്കരഞ്ഞ ഒരു പാട് നബി (സ)യുടെ അനുചരന്മാരെ നമുക്ക് കാണാന്‍ കഴിയും. കൂട്ടത്തില്‍ ഒരാള്‍ നബിയോട് ചോദിച്ചത് എനിക്ക് വിചാരണ ചെയ്യപ്പെടാന്‍ ഒന്നും ഇല്ല. വീട് കുടുബം മറ്റു സുഖങ്ങള്‍ ഒന്നും ഇല്ല. മദീനയിലെ കടത്തിണ്ണകളില്‍ കിടന്നുറങ്ങിയ മനുഷ്യന്‍ അദേഹത്തോടും നബി(സ) പറഞ്ഞത്, ഉണ്ട് നിനക്കും വിചാരണയുണ്ടെന്നാണ്. അതന്തൊണ് ? സുഖ ഉറക്കം എന്നാണ് നബി (സ) മറുപടി പറഞ്ഞത്. നമുക്ക് രക്ഷപ്പെടാന്‍ ഭൂമിയില്‍ നമ്മുടെ കൂടെയുള്ള സഹജീവികള്‍ക്കും മറ്റും കരുണ ചെയ്യുക മാത്രമാണ് ഏക പോംവഴി. കരുണ കൊണ്ടാല്ലാതെ സ്വര്‍ഗ പ്രവേശനം സാധ്യമല്ലെന്ന നബിവചനം ഒര്‍മപ്പെടുത്തുന്നത് നന്നായിരിക്കും.
കൂടതല്‍ നിസ്‌കാരം, നോമ്പ്, ഹജ്ജ്, ഉംറ എല്ലാം നമുക്ക് ഉണ്ടെങ്കിലും ചിലപ്പോഴത് മതിയാവില്ല സ്വര്‍ഗത്തില്‍ കടക്കാന്‍. മറിച്ച് നിന്റെ നാഥന്റെ കരുണ വേണം. ആ കരുണ അയല്‍വാസിയോട്, നാട്ടുകാരോട്, സുദായത്തോട്, സമൂഹത്തോട് നീ കരുണ കാണിക്കുന്നതിന് അനുസരിച്ചാണ് കിട്ടുക. പ്രവാചകനായ മുസ നബിക്ക് കലീമുള്ള എന്ന നാമകരണം കിട്ടാനുള്ള കാരണം പറഞ്ഞത്, ഒരു ദിവസം തൂരിസീന പര്‍വ്വതം വഴി നടക്കവെ കാല്‍ ഒടിഞ്ഞ് രക്തം വാര്‍ന്ന നിലയില്‍ ഒരു ആട് കിടന്ന് കരയുന്നത് കണ്ടു.
കൂടിയ ആളുകള്‍ ഒന്നും ചെയ്യാതെ മാറി നില്‍കുകയാണ്. പ്രവാചകന്‍ മൂസ(അ) അതിനെ വാരിയെടുത്ത് തന്റെ ചുമലിലേറ്റി നടന്നു. അതിന് ആവശ്യമായ വെള്ളം നല്‍കി. തണലത്ത് കിടത്തി ജീവന്‍ രക്ഷിച്ചു. ആ ഒരു കരുണയുടെ മനസ് കരുണ്യവാന്‍ കണ്ടു. കലീമുള്ള ആയി തെരഞ്ഞടുക്കുകയും ചെയ്തു.
ഇസ്‌ലാമിന്റെ മൂന്നാം ഖലീഫ ഉസ്മാന്‍(റ) വലിയ ധര്‍മിഷ്ഠനാണ്. ഹജ്ജ്, നിസ്‌കാരം എല്ലാ വലിയ കാര്യങ്ങളുമുണ്ട്. എന്നിട്ടും സ്വര്‍ഗയാചനക്ക് മുന്നില്‍ വെച്ചകര്‍മം താന്‍ പെതു ജനാവശ്യാഥം നിര്‍മിച്ച ഒരു കിണറാണ്. കുടിവെള്ളമില്ലാത്തവന്ന് വെള്ളം നല്‍കുകയുന്നത് വലിയ ധര്‍മമാണ്. ഏറ്റവും വലിയ സ്വദഖ ഏത് എന്ന ഒരു അനുചരന്റെ വാക്കിന് നബി (സ) പറഞ്ഞതും കുടിവെള്ളം നല്‍കുകയന്നാണ്. നാളെ വിചാരണ ചെയ്യപ്പെടുന്ന സമയത്തും നിനക്ക് ഞാന്‍ നല്ല തണുത്ത വെള്ളം തന്നില്ലെ എന്നും വിചാരണയുണ്ടാകും. നമ്മുടെ അടുത്തുള്ളതില്‍ എറ്റവും ആവശ്യമുള്ളത് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയണം. കരുണ്യവാന്റെ സ്വര്‍ഗത്തില്‍ കടക്കാന്‍ കയ്യില്‍ വല്ലതും ഉണ്ട് എന്ന് ഉറപ്പു വരുത്താനും നമുക്ക് കഴിയണം. ഒരു ദിവസം ഇബ്രാഹീംബ്‌നു അദ്ഹം യാത്രയില്‍ മലമൂത്ര വിസര്‍ജനത്തിന് ഒരിടത്ത് കയറി. അവിടെ ഇരിക്കുന്ന ആള്‍ ചില്ലറ കാശ് ആവശ്യപ്പെട്ടു. ഇബ്‌റനീംബ്‌നു അദ്ഹം(റ) കരയാന്‍ തുടങ്ങി. എല്ലാവരും വെറുക്കുന്ന ഇവിടെ കയറാനും പണം ആവശ്യമെങ്കില്‍ സ്വര്‍ഗത്തില്‍ കടക്കാന്‍ എന്റെ കയ്യില്‍ എന്തുണ്ട്?. ഈ ചിന്ത നമ്മെയും ഉണര്‍ത്തട്ടെ. കരുണയുടെ വാതില്‍ അടക്കാതെയിടുക. കാരുണ്യവാന്‍ കരുണ തന്ന് അനുഗ്രഹിക്കട്ടെ. ആമിന്‍.
(സംസ്ഥാന സ്പീക്കേഴ്‌സ് ഫോറം ചെയര്‍മാനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."