HOME
DETAILS
MAL
കശ്മീരില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വീടിന് നേരെ ആക്രമണം
backup
August 02 2016 | 06:08 AM
ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിദ്യാഭ്യാസ മന്ത്രി നയിം അക്തറിന്റെ വീടിനു നേരെ ആക്രമണം. രണ്ടു തവണ മന്ത്രിയുടെ വീടിനു നേരെ ബോംബാക്രമണമുണ്ടായി.
ഇന്നു രാവിലെയാണ് പാരിപോറയിലെ വീടിനു നേരെയാണ് പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ബോംബേറില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.
ഇത് രണ്ടാം തവണയാണ് നയിം അക്തറിനെ ലക്ഷ്യം വെച്ചുകൊണ്ട് അക്രമണമുണ്ടാവുന്നത്. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."