പ്രതിസന്ധിയിലായ ഡ്രൈനേജ് നിര്‍മാണം പുനരാരംഭിച്ചു
മണ്ണാര്‍ക്കാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ പ്രതിസന്ധിയിലായ മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയിലെ അഴുക്കുചാല്‍ നിര്‍മാണം ഇന്നലെ വീണ്ടും പുനരാരംഭിച്ചു. അഴുക്കുചാല്‍ നിര്‍മാണം ആശുപത്രിപ്പടിയില്‍ സൗകാര്യവ്യക്തിയുടെ കെട്ടിടത്തിന് സമീപം എത്തിയപ്പോള്‍ ഓട്ടോ തൊഴിലാളികളും കെട്ടിട ഉടമയും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനെ തുടര്‍ന്ന് നിര്‍മാണം പാതിയില്‍ നിര്‍ത്തി വച്ചിരുന്നു. ചില വ്യാപാരികളും കെട്ടിട ഉടമക്കെതിരേ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം റവന്യൂ വകുപ്പ് റീസര്‍വേ നടത്തുകയും അഴുക്കുചാല്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയുമായിരുന്നു.
എന്നാല്‍ ഇതിനു പിന്നില്‍ കെട്ടിട ഉടമയും ചില ഉദ്ദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നും ചിലര്‍ ആരോപിക്കുന്നു. സര്‍വേ നടത്തിയതില്‍ ക്രമകേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുക്കാര്‍ വീണ്ടും പരാതി നല്‍കിയതി ന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജന്റെ നേതൃത്വത്തില്‍ റവന്യൂ വിഭാഗവും ദേശീയപാത വിഭാഗവും സ്ഥലത്തെത്തി സര്‍വേ പരിശോധിക്കുകയും കെട്ടിട ഉടമയുടെ വാദം ശെരിവെക്കുകയായിരുന്നു. എന്നാല്‍ വേണ്ടത്ര അന്വേഷണം നടത്താതെയാണ് സര്‍വേ പൂര്‍ത്തിയാക്കിയെതെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഓട്ടോ തൊഴിലാളികളും നാട്ടുക്കാരും.
ജില്ലാ സര്‍വേയര്‍ സര്‍വേ നടത്തി യഥാര്‍ഥ അളവ് കണ്ടെത്തണമെന്നും, സൗകാര്യ വ്യക്തിയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി അധികഭൂമി കൈവശം വച്ചിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കണമെന്നുള്ള ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. നാട്ടുകല്‍ മുതല്‍ താണാവ് വരെ നീളുന്ന ദേശീയ പാതയാണ് വികസന പദ്ധതിയില്‍ ഉള്ളത്. 173.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ടമായ അഴുക്കുചാല്‍ നിര്‍മാണ ചുമതല കരാറുകാരായ ഊരാലുങ്കല്‍ സൊസൈറ്റിക്കാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒറ്റപ്പാലം സബ് കലക്ടറായിരുന്ന നൂഹ് ബാവയുടെ നേതൃത്വത്തില്‍ ഒപ്പറേഷന്‍ അനന്തയുടെ ഭാഗമായി നഗര വികസനത്തിന് അതിര്‍ത്തി നിശ്ചയിച്ചിരുന്നു.
ഇതിനെ അനുകൂലിച്ച് പ്രത്യേക ആക്ഷന്‍ കമ്മിറ്റിയും നഗരത്തില്‍ രൂപീകരിച്ചിരുന്നു. തുടക്കത്തില്‍ ചില വ്യാപാരികള്‍ എതിരത്തിരുന്നുവെങ്കിലും പിന്നീട് അവരും ഈ കൂട്ടായ്മയില്‍ കൈകോര്‍ക്കുകയായിരുന്നു. വ്യാപാരികള്‍ ദേശീയപാത വികസനത്തിന് ഒറ്റകെട്ടായി നിലകൊള്ളുബോഴാണ് ചില വ്യാപാരികളെ മാത്രം സംരക്ഷിക്കാന്‍ ഉദ്ദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതെന്ന ആരോപണം നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."