പ്രളയ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയ യുവാവിനെ അക്രമിച്ചു
പാലക്കാട്: നെന്മാറ ചേരുംകാട് ആതനാട് മലയില്‍ പത്തുപേര്‍ മരണപ്പെട്ട ഉരുള്‍പ്പൊട്ടലില്‍ ഇരകളായവരുടെ പ്രശ്‌നങ്ങളും, നെന്മാറയിലെ ക്വാറി മാഫിയകളുടെ തേര്‍വാഴ്ച്ചയെപ്പറ്റിയും വെളിപ്പെടുത്തിയ യുവാവിനു നേരെ അക്രമം. ചേരുംകാട്ടിലെ ഇബ്രാഹിമിനെയാണ് അക്രമിച്ചത്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം നെന്മാറ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് അക്രമിച്ചതെന്ന് പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഓഗസ്റ്റ് 16ന് ആതനാട് മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നിയമപാലകരടക്കമുള്ളവരുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍, ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തുക ലഭിക്കാത്തതും കുടിയിറക്കപ്പെട്ട പ്രദേശവാസികള്‍ താമസിക്കുന്ന വാടകവീടിന്റെ വാടക പോലും ലഭിക്കാത്ത വിഷയവും പാലക്കാട്ട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അതേസമയം അക്രമത്തിനു പിന്നില്‍ സി.പി.എമ്മുകാരണെന്നും നെന്മാറയില്‍ നടക്കുന്ന ഗുണ്ടായിസത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ കൊല്ലങ്കോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."