HOME
DETAILS

നോമ്പിന്റെ രഹസ്യവും ഗ്രേഡുകളും

  
backup
June 07 2017 | 03:06 AM

%e0%b4%a8%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b4%b9%e0%b4%b8%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0-2

പരിശുദ്ധ റമദാന്റെ ദിനരാത്രികളെ മൂന്നായി നബി (സ) നമുക്ക് ഭാഗിച്ചു തന്നിട്ടുണ്ട്. ആദ്യത്തെ പത്ത് റഹ്്മത്ത് (കാരുണ്യം), മധ്യ പത്ത് മഅ്ഫിറത്ത്(പാപമോചനം), അവസാന പത്ത് ഇത്ഖ്(നരക മോചനം). ഇതില്‍ ഒന്നാം ഭാഗം വിടപറഞ്ഞിരിക്കുകയാണ്. സത്യവിശ്വാസികളെ ഇനിയുള്ള ദിനങ്ങള്‍ സുവര്‍ണാവസരമായി കണ്ട് ജാഗ്രതയോടെ പ്രയോജനപ്പെടുത്തണം. റമദാന്റെ ആദ്യ രാത്രി തന്നെ ആകാശത്ത് നിന്ന്- ''ഓ നന്മ തേടുന്നവനെ നീ മുന്നോട്ട്, ഓ തിന്മ തേടുന്നവനെ നീ നിര്‍ത്തുക എന്ന് അല്ലാഹുവില്‍ നിന്ന് വിളമ്പരം ഉണ്ടാവുമെന്ന് പ്രവാചകര്‍(സ) അരുളിയിട്ടുണ്ട്. ശാരീരിക മാനസിക ദുര്‍വിചാരങ്ങളില്‍ നിന്ന് ശരീരത്തെ തടഞ്ഞ് നിര്‍ത്തുക എന്നതാണ് നോമ്പിന്റെ രഹസ്യം.

അവന്റെ പഞ്ചേന്ത്രിയങ്ങളും നോമ്പിലായിരിക്കണമെന്ന് സാരം. നാവ്, കണ്ണ്, കാത്, കൈ, കാല്‍ തുടങ്ങിയ അവയവങ്ങളെ അതിനികൃഷ്ടമായ കാര്യങ്ങളിലേക്ക് നാം അഴിച്ച് വിടുകയാണെങ്കില്‍ നോമ്പിന്റെ പൂര്‍ണ പ്രതിഫലം നമുക്ക് ലഭിക്കുകയില്ല. ഒരാള്‍ കള്ളവാക്ക് ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് ഒരാവശ്യവുമില്ല(ബുഖാരി) എന്നാണ് ഖുദ്‌സിയ്യായ ഹദീസിലൂടെ പ്രവാചകന്റെ മുന്നറിയിപ്പ്. നോമ്പുകാരനെ മൂന്ന് ഗ്രേഡുകാരായി മഹാന്‍മാര്‍ തിരിച്ചിട്ടുണ്ട്.

സാധാരണക്കാര്‍ കഫുല്‍ ബത്വന്‍(അകത്തേക്ക് വല്ലതും പോകുന്നത് തടഞ്ഞ് നിര്‍ത്തുക), പ്രത്യേകതകള്‍ കഫുസംഅ് വല്‍ ബസര്‍ (പഞ്ചേന്ത്രിയങ്ങളെ കൂടി തടഞ്ഞ് നിര്‍ത്തുക), പ്രത്യേകക്കാരില്‍ പ്രത്യേകക്കാര്‍ സൗമുല്‍ ഖല്‍ബ് ഹൃദയത്തെ കൂടി മറ്റ് ദുര്‍വിചാരങ്ങളില്‍ നിന്ന് തടഞ്ഞ് നിര്‍ത്തുക. എല്ലാ അമലുകളും പ്രതിഫലങ്ങളും അല്ലാഹുവില്‍ നിക്ഷിപ്തമായിരിക്കെ നോമ്പിനെ മാത്രം പ്രത്യോകമാക്കിയതില്‍ ഇമാം നവവി(റ) ശറഹ് മുസ്്‌ലിമില്‍ കൊടുത്ത വിശദീകരണം പലതാണ്.


1. നോമ്പ് എന്ന ആരാധന അല്ലാഹുവിന് മാത്രമേ അര്‍പ്പിക്കപ്പെട്ടിട്ടുള്ളൂ. നിസ്‌കാര രൂപം, സുജൂദ് തുടങ്ങിയവ വിവിധ രൂപത്തില്‍ പല ആരാധ്യ വസ്തുക്കള്‍ക്കും അവിശ്വാസികള്‍ അര്‍പ്പിച്ചിട്ടുണ്ട്.
2. നോമ്പ് മറ്റ് ആരാധനയിലേക്ക് ചേര്‍ക്കുമ്പോള്‍ ലോകമാന്യം വന്ന് ചേരാന്‍ സാധ്യത വളരെ കുറവാണ്.
3. നോമ്പ് (അന്ന പാനീയങ്ങല്‍ ഉപേക്ഷിക്കല്‍) അല്ലാഹുവിന്റെ വിശേഷണമാണ്. ഇങ്ങനെ പല വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്.
4. സ്രേഷ്ടതയുള്ളതിനാല്‍ ചേര്‍ത്തിപറഞ്ഞതാണ്. നാഖത്തല്ലാഹ് എന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ടല്ലോ (ശറഹ് മുസ്്‌ലിം 1-363).
സ്വര്‍ഗത്തിന് എട്ട് വാതിലുകളുണ്ട്. അതില്‍ റയ്യാന്‍ എന്ന കവാടത്തിലൂടെ നോമ്പുകാര്‍ മാത്രമാണ് പ്രവേശിക്കുക. അത്തരം നോമ്പ് കാരില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തട്ടെ- ആമീന്‍.


സമസ്ത വയനാട് ജില്ലാ ട്രഷററാണ് ലേഖകന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  12 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  12 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago