പ്രധാനമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം ഇന്നുമുതല്‍
മനാമ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ, ബഹ് റൈന്‍ സന്ദര്‍ശനങ്ങള്‍ ഇന്നു തുടങ്ങും. പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് മോദി യു.എ.ഇ സന്ദര്‍ശിക്കുന്നതെങ്കിലും ബഹ്‌റൈന്‍ സന്ദര്‍ശനം ഇതാദ്യമായാണ്. പതിറ്റാണ്ടുകള്‍ക്കു ശേഷം ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പദവിയും ഇതോടെ മോദിക്ക് സ്വന്തമാകും. യു.എ.ഇയില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, പരമോന്നത സിവിലിയന്‍ ബഹുമതിയായ ശൈഖ് സായിദ് മെഡല്‍ സ്വീകരിക്കും.
ഇന്നു വൈകിട്ട് അബൂദബിയിലെത്തിയ ശേഷം നാളെ വൈകിട്ടോടെ ബഹ്‌റൈനിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബഹ്‌റൈന്‍ സന്ദര്‍ശനത്തില്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖ നേതാക്കളുമായി ചര്‍ച്ചനടത്തും. മനാമയിലെ പുരാതന ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ബഹ്‌റൈനില്‍ രൂപ ക്രെഡിറ്റ് കാര്‍ഡ് ലോഞ്ചിങ്, ഖലീജ് അല്‍ ബഹ്‌റൈന്‍ ബേസിന്‍ എന്നിവയിലെ നിക്ഷേപം എന്നിവ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രധാന അജന്‍ഡകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."