HOME
DETAILS
MAL
ദേശീയപാതയോരത്തെ മദ്യശാലകള്‍; ഹൈക്കോടതി വിധി ഇന്ന്
backup
June 07 2017 | 04:06 AM
തിരുവനന്തപുരം:ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദേശീയപാത പദവിയുടെ അടിസ്ഥാനത്തില്‍ മദ്യശാലകള്‍ തുറക്കാനുള്ള ഇടക്കാല ഉത്തരവിനെതിരെ നല്കിയ റിവിഷന്‍ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
കൊയിലാണ്ടി നഗരസഭാംഗം വി പി ഇബ്രാഹിംകുട്ടി നല്കിയ പുനപരിശോധനാ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഇന്നലെ ഹരജി പരിഗണിച്ച ഹൈക്കോടതി, പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. കോടതിയുടെ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ബാറുകള്‍ തുറക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."